നവകേരള പദ്ധതി; മൊകേരിയിൽ സ്കൂൾ ക്ലാസ് മുറികളിൽ ശുചിത്വ ബ്രിഗേഡ് പദ്ധതി തുടങ്ങി
പാനൂർ:മൊകേരി ഗ്രാമ പഞ്ചായത്തിൽ കേരള സർക്കാരിൻ്റെ നവകേരള പദ്ധതിയുടെ ഭാഗമായുള്ള മാലിന്യ മുക്തശുചിത്വ കേരളം പ്രഖ്യാപനത്തിൻ്റെ മുന്നോടിയായി സ്കുൾ ക്ലാസ്മുറികളിൽ ശുചിത്വ ബ്രിഗേഡിയർ പദ്ധതിക്ക് തുടക്കം കുറിച്ചു. കണ്ണൂർ ജില്ലയിൽ ശുചിത്വ മിഷൻ്റെ സഹായത്തോടെ ശുചിത്വ രംഗത്ത് സ്കൂളുകളിൽ ആദ്യമായ് നടപ്പിലാക്കുന്ന നൂതന ശുചിത്വ പദ്ധതിയായ ക്ലാസ്സു മുറികളിലെ ശുചിത്വ ബ്രിഗേഡിയർ ബാഡ്ജും പരിശീലനവും കൂത്ത് പറമ്പ് എം.എൽ. എ കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു.
മൊകേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച്പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. സുനിൽകുമാർ കെ.എം. ബ്രിഗേഡിയർമാർക്ക് പരിശീലന ക്ലാസ്സ് നല്കി.ശുചിത്വ പ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങിൽ സ്വച്ഛതാഹി സേവ 2024 മാലിന്യ മുക്ത നവകേരളത്തിൻ്റെ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായുള്ള ലോഗോയുടെ പ്രകാശനവും
കെ. പി. മോഹനൻനിർവ്വഹിച്ചു.
സുസ്ഥിരവും ശാസ്ത്രീയവുമായ മാലിന്യ പരിപാലനവിദ്യാഭ്യാസം കുട്ടികൾക്ക് പകർന്ന് നല്കി വൃത്തിയും ശുചിത്വവുമുള്ള ഒരു ഭാവിതലമുറയെ വാർത്തെടുക്കുന്നതിന് വേണ്ടി മൊകേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ക്കൂളുകളിലും നടപ്പിലാക്കുന്ന മാതൃക പദ്ധതിയാണിത്. സാമൂഹ്യ ഉത്തരവാദിത്വവും പരിസ്ഥിതി ബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറ്റിപത്ത് വിദ്യാർത്ഥികളെ ശുചിത്വ ബ്രിഗേഡിയറായി തെരഞ്ഞെടുത്ത് ബാഡ്ജ് വിതരണവും പരിശീലനവും നൽകിയത്.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വി.പി.റഫീഖ് പദ്ധതി വിശദീകരണവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജശ്രീ, വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി. മുകുന്ദൻ ,ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ഷൈനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. പ്രസീത, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജയ പ്രസാദ് മാസ്റ്റർ മെമ്പർമാരായ അനിൽ വള്ളായ്, കെ.കെ.സജിലത എന്നിവർ സംസാരിച്ചു.പഞ്ചായത്ത് അസി. സെക്രട്ടറി സജിത്ത് കുമാർ സ്വാഗതവുംവി.ഇ.ഒ. മെറിൻ ജോസ്ന നന്ദിയും പറഞ്ഞു.