ബേബി മെമ്മോറിയൽ ആശുപത്രിയില്‍ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ശില്‍പശാല നടത്തുന്നു

baby

 കണ്ണൂര്‍ : ബേബി മെമ്മോറിയല്‍ ആശുപത്രി സൊസൈറ്റി ഓഫ് ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഇന്ത്യയുമായി സഹകരിച്ച് രണ്ടുദിവസത്തെ സമഗ്ര ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ശില്‍പശാല സംഘടിപ്പിക്കും.

 നാളെയും മറ്റന്നാളും  രാവിലെ എട്ടുമുതല്‍ ആശുപത്രിയില്‍ വച്ചാണ് ശില്‍പശാല നടക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ പ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ശില്‍പശാലയില്‍ ക്ലാസെടുക്കും. ആശുപത്രിയില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ന്യൂറോ ക്രിട്ടിക്കല്‍ ഫെലോഷിപ്പ് പാഠ്യപദ്ധതിയുടെ ഭാഗം കൂടിയാണ് ശില്‍പശാല. ഗുരുതരമായ മസ്തിഷ്‌കാഘാതം, സ്‌ട്രോക്ക്, ന്യൂറോളജിക്കല്‍ അത്യാഹിതങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ നിര്‍ണായകമാണ്.

ഇതിലുള്ള ദ്രുതഗതിയിലുള്ള ഇടപെടലുകള്‍,നിരീക്ഷണം,പ്രത്യേക ചികിത്സകള്‍ എന്നിവ മസ്തിഷ്‌കാഘാതം കുറയ്ക്കാനും രോഗിയുടെ ഫലങ്ങള്‍ മെച്ചപ്പെടുത്താനും കഴിയും.ഈ വിഷയങ്ങളില്‍ വിദഗ്ദര്‍ ക്ലാസെടുക്കും. പത്ര സമ്മേളനത്തില്‍  ആശുപത്രി സി.ഇ.ഒ കെ.പി ജയ് കിഷന്‍, ഡോ. സുജിത് ഓവല്ലത്ത്, ജി.എം മനോജ് എന്നിവര്‍ പങ്കെടുത്തു.

Tags