നീലക്കുറിഞ്ഞി : കണ്ണൂർ ജില്ലാതല ക്വിസ് മത്സരം സമാപിച്ചു

aaaa

കണ്ണൂർ : ഹരിത കേരളം മിഷന്‍ -  നീലക്കുറിഞ്ഞി ജില്ലാതല ജൈവ വൈവിദ്ധ്യ ക്വിസ് മത്സരം സമാപിച്ചു. ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്നമത്സരത്തില്‍ സബ് കലക്ടര്‍ സന്ദീപ് കുമാര്‍ വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ വി സി ബാലകൃഷ്ണനാണ് ക്വിസ് മത്സരം നയിച്ചത്. സുരേഷ് മാസ്റ്റര്‍, ഉനൈസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

മത്സരത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ ഇരിട്ടി ബ്ലോക്കിലെ എന്‍ ശ്രീരാഗ്, കണ്ണൂര്‍ ബ്ലോക്കിലെ ഒ വസുദേവ് തലശ്ശേരി ബ്ലോക്കിലെ അദ്വൈത് സുഷാജ്, പാനൂര്‍ ബ്ലോക്കിലെ പി മിഥാലി എന്നിവര്‍ കരസ്ഥമാക്കി.
ജില്ലാതല വിജയികള്‍ മെയ് 20 മുതല്‍ മൂന്നുദിവസം അടിമാലിയില്‍ നടക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തില്‍ പങ്കെടുക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നു ദിവസത്തെ പഠന ക്യാമ്പ്.
 

Tags