കാപ്പ ചുമത്തി നാട് കടത്തി

nedumbassery Kappa was imposed and the country was smuggled
nedumbassery Kappa was imposed and the country was smuggled

നെടുമ്പാശ്ശേരി:  നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. നായത്തോട്  അറയ്ക്ക മുത്താട്ട്  വീട്ടിൽ  രഞ്ജിത്ത് (23) നെയാണ് ആറ് മാസത്തേക്ക്  നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. 

നെടുമ്പാശ്ശേരി, ചെങ്ങമനാട്, കാലടി, അയ്യപ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിനദേഹോപദ്രവം, മോഷണം, തെളിവ് നശിപ്പക്കൽ ഭീഷണിപ്പെടുത്തൽ, ന്യായ വിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.  കഴിഞ്ഞ മാർച്ചിൽ  നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമക്കേസിൽ പ്രതിയായതിനെ തുടർന്നാണ്  നടപടി.

Tags