വിവാഹ ഓഡിറ്റോറിയത്തിൽ നിന്നും കുട്ടിയുടെ മാല കവർന്ന യുവതി അറസ്റ്റിൽ ​​​​​​​

google news
arrest1

തലശേരി: വിവാഹത്തിന് ഓഡിറ്റോറിയത്തിലെത്തിയ കുടുംബത്തിലെ കുട്ടിയുടെ മാല കവർന്ന യുവതിയെ  പൊലീസ് അറസ്റ്റു ചെയ്തു.കതിരൂർതിരൂർ ആറാം മൈലിലെ ബറാട്ട് ഹൗസിൽ റഫ് ലയെ (44)യാണ് തലശേരി ടൗൺ എസ്.ഐ. സജേഷ് സി. ജോസ് അറസ്റ്റു ചെയ്തത്. ലോട്ടസ് തിയേറ്ററിന് സമീപത്തെ ഓഡിറ്റോറിയത്തിൽ വിവാഹത്തിനെത്തിയ രണ്ടു വയസുകാരിയുടെ ഒരു പവൻ്റെ മാലയാണ് യുവതികവർന്നത്. കുട്ടിയുടെ മാല കാണാതായതിനെ തുടർന്ന് കുടുംബം തലശേരി പോലീസിൽ പരാതി നൽകിയിരുന്നു.

കേസെടുത്ത പോലീസ് ഓഡിറ്റോറിയം കെട്ടിടത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മാല യുവതിവിൽപന നടത്തിയ തലശേരിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി.

Tags