ലോക്സഭാ തെരഞ്ഞെടുപ്പോടെ എന്‍ഡിഎ മുന്നണി കേരളത്തില്‍ ബദല്‍ ശക്തിയായി മാറും : സി.കെ. പത്മനാഭന്‍

google news
pathmanaban

കണ്ണൂര്‍:  വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ഇടത്-വലത് മുന്നണികള്‍ക്കെതിരായ ബദല്‍ ശക്തിയായിമാറുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനന്‍ സി.കെ. പത്മനാഭന്‍ പറഞ്ഞു.

 'മോദിയുടെ ഗ്യാരന്റി, പുതിയ കേരളം ' എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലംതല സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രാധാന്യമുളള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.

അഴിമതിയിലും ധൂര്‍ത്തിലും മുങ്ങികുളിച്ച പ്രതിപക്ഷകക്ഷികളുടെ ഏറ്റുകൂട്ടിയ മുന്നണി എന്‍ഡിഎ നേരിടാന്‍ ഒരുക്കങ്ങള്‍ നടത്തുകയാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ഭരണം കൊണ്ട് രാജ്യത്തെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തുകയും രാജ്യത്ത് പുതിയൊരു വികസന പന്ഥാവ് തുറന്ന് നല്‍കുകയും ചെയ്ത നരേന്ദ്രമോദിയേയും എന്‍ഡിഎ മുന്നണിയേയും വീണ്ടും വിജയരഥത്തിലേറ്റാന്‍ ജാതി-മത ചിന്തകള്‍ക്കതീതമായി ഭാരത സമൂഹം തയ്യാറെടുത്തു കഴിഞ്ഞു. കേരളത്തിലും എന്‍ഡിഎ മുന്നണിക്ക് അനുകൂലമായ സാഹചര്യം ഉരിത്തിരിഞ്ഞു വന്നിരിക്കുകയാണ്.

ദേശീയ അസ്ഥിത്വത്തിന്റെ പ്രതീകമായ രാമക്ഷേത്രം 22ന് യാഥാര്‍ത്ഥ്യമാവുകയാണ്. രാജ്യത്തിന്റെ സാംസ്‌ക്കാരിക പൈതൃകത്തിന്റെ കെടാവിളക്കാണ് ശ്രീരാമന്‍. ചരിത്ര മുഹൂര്‍ത്തത്തിനാണ് ഭാരതം സാക്ഷ്യം വഹിക്കുന്നത്. ലോകം മുഴുവന്‍ ഭാരതീയരെ ആദരവോടെ കാണുന്ന സാഹചര്യമാണ് രാജ്യത്ത് സമാഗതമായിരിക്കുന്നത്.

നിരവധി പേരുടെ ത്യാഗോജ്ജ്വലമായ പോരാട്ടമാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നത്. കേരളവും ഏറെ അഭിമാനത്തോടെ പ്രതീക്ഷയോടെയാണ് പ്രാണപ്രതിഷ്ഠയെ നോക്കിക്കാണുന്നത്. മലയാളികളും മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ഒരിക്കലും എന്‍ഡിഎയ്ക്ക് കേരളം ബലികേറാമലയല്ല. ഈ തെരഞ്ഞെടുപ്പില്‍ ലോക്സഭയില്‍ കേരളത്തില്‍ നിന്നുളള എന്‍ഡിഎ പ്രതിനിധിയുണ്ടാവും. സാഹചര്യം ഉരിത്തിരിഞ്ഞു വന്നിരിക്കുകയാണ്.

ഇത് പ്രയോജനപ്പെടുത്താന്‍ ഓരോ എന്‍ഡിഎ പ്രവര്‍ത്തകനും പ്രവര്‍ത്തന സജ്ജരായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.  
  യോഗത്തില്‍ ബിജെപി ദേശീയ വൈസ്പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി സംസാരിച്ചു. എന്‍ഡിഎ ജില്ലാ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡണ്ടുമായ എന്‍. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു.

 ബിജെപി ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്‍, സി. രഘുനാഥ്, ബിഡിജെഎസ്  സംസ്ഥാന വൈസ് പ്രസിഡണ്ട് പൈല്യവാത്യാട്ട്, ബിഡിജെസ് വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി നിര്‍മ്മല അനിരുദ്ധന്‍, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജുഏളക്കുഴി, എം.ആര്‍. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് അജികുമാര്‍ സ്വാഗതം പറഞ്ഞു.

Tags