മോഡിയുടെ ഗ്യാരന്റി,എന്‍ ഡി എ ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര ജനുവരി 29ന് കണ്ണൂരില്‍

google news
k surendran

 കണ്ണൂര്‍:മോഡി യുടെ ഗ്യാരന്റി പുതിയ കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍ ഡി എ ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര  ജനുവരി 29ന് കണ്ണൂരില്‍ പ്രയാണം നടത്തും.

 ഉച്ചയ്ക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതനത്ത് നടക്കുന്ന ഉത്ഘാടന പരിപാടിയില്‍ എന്‍ ഡി എ, - ബിജെപി  ദേശീയ നേതാക്കളും  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും .കണ്ണൂരില്‍ നിന്നാരംഭിച്ച്  പുതിയതെരുവില്‍ സമാപിക്കുന്ന പദയാത്രയില്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ഇരുപതിനായിരത്തിനധികം പ്രവര്‍ത്തകര്‍ പങ്കെടുക്കും. പദയാത്രയുടെ ഭാഗമായി ജനുവരി  24 ന്   പതാക ദിനം ആചരിക്കും. 

തുടര്‍ന്നുള്ള  ദിവസങ്ങളില്‍  വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ കണ്ണൂരിലും മറ്റ് മണ്ഡലങ്ങളിലും  വിളംബര ജാഥ, ഫ്‌ലാഷ് മോബ്, ബൈക്ക് റാലി, തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

Tags