പ്രഭാത സവാരിക്കാരോട് സംവദിച്ച് എൻ ഡി എ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം

google news
gsg

കണ്ണൂർ : പ്രഭാത സവാരിക്കായി പയ്യാമ്പലം ബീച്ചിലെത്തിയവരുമായി സംവദിച്ച്  കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിന്റെ തെരഞ്ഞെടുപ്പ് പര്യടനം. പയ്യാമ്പലം ബീച്ചിൽ മോർണിംഗ് വാക്കിനെത്തിയവരോടൊത്ത് സംവദിച്ച്  മണിക്കൂറുകളോളം ചിലവഴിച്ച് എല്ലാവരോടും വോട്ട് അഭ്യർത്ഥിച്ചു സാധാരണ വേഷത്തിൽ നിന്ന് വ്യത്യസ്തമായി ട്രാക്ക് സ്യൂട്ടും ഷൂസുമണിഞ്ഞ് പ്രഭാത സവാരിക്കാരോടൊപ്പം നടന്ന സി രഘുനാഥിനെ ആവേശത്തോടെയാണ് എല്ലാവരും എതിരേറ്റത് ബിജെപി ജില്ലാ വൈസ് പ്രസിഡൻറ് പി ആർ രാജൻ കണ്ണൂർ മണ്ഡലം പ്രസിഡൻറ് അഡ്വക്കറ്റ് അർച്ചനവണ്ടിച്ചാൽ ചൊവ്വ ഏരിയ പ്രസിഡൻറ് ജിജു വിജയൻ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

തുടർന്ന് കണ്ണൂർ ജേണലിസ്റ്റ് കോളനിയിലെത്തിയ അദ്ദേഹത്തെ മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപി ദേശീയ സമിതി അംഗവുമായ ഏ ദാമോദരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു തുടർന്ന്  ജേണലിസ്റ്റ് കോളനിയിലെ മാധ്യമപ്രവർത്തകരെ കണ്ടു വോട്ട് അഭ്യർത്ഥിച്ചു.ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ മുതിർന്ന മാധ്യമപ്രവർത്തകരുമായി സി രഘുനാഥ് ചർച്ചചെയ്തു. 


മുതിർന്ന മാധ്യമപ്രവർത്തകരായ കെ എ ആൻറണി ദിനാകരൻ കോമ്പിലാത്ത് ജയകൃഷ്ണൻ നരിക്കുട്ടി തുടങ്ങിയവരെ രഘുനാഥ് സന്ദർശിച്ചു. തുടർന്ന്  വാരം, എളയാവൂർ, മുണ്ടയാട് മേഖലകളിൽ പര്യടനം നടത്തി.

Tags