കണ്ണൂരില്‍ പുതുചരിത്രം സൃഷ്ടിക്കാന്‍ എന്‍.ഡി. എ സ്ഥാനാര്‍ത്ഥി സി.രഘുനാഥ്; വെയിലിലും വാടാതെ ആവേശം പടര്‍ത്തി പ്രചരണം

google news
ND to create a new history in Kannur. A candidate C. Raghunath; Spread the enthusiasm without wilting even in the sun

   
കണ്ണൂര്‍: കോണ്‍ഗ്രസ്, സി.പി. എം സ്വാധീനകേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെവികസന സന്ദേശമായ മോദി ഗ്യാരന്റിയെത്തിച്ചു എന്‍.ഡി. എ സ്ഥാനാര്‍ത്ഥി സി.രഘുനാഥ് പ്രചാരണം കൊഴുപ്പിക്കുന്നു. ചരിത്രത്തിലില്ലാത്ത വിധം എല്‍.ഡി. എഫ്, യു.ഡി. എഫ് മുന്നണികളോട് കിടപിടിക്കുന്ന പ്രചാരണമാണ് ബി.ജെ.പിക്കായി മത്‌സരിക്കുന്ന സി.രഘുനാഥ് കാഴ്ച്ചവയ്ക്കുന്നത്. 

വെയിലിലും വാടാതെ വിശ്രമരഹിതമായി സ്ഥാനാര്‍ത്ഥി പ്രചാരണത്തില്‍ മുന്നേറുമ്പോള്‍ ആവേശഭരിതരായി നേതാക്കളും പ്രവര്‍ത്തകരും കൂടെയുണ്ട്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി രഘുനാഥ് അഴീക്കോട് നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. 

ND to create a new history in Kannur. A candidate C. Raghunath; Spread the enthusiasm without wilting even in the sun

കക്കാട് ' ചിറക്കല്‍ 'ഒറ്റത്തെങ്ങ് തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹം വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു ചിറക്കല്‍ ചാമുണ്ഡി കോട്ടം സന്ദര്‍ശിച്ച അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു ക്ഷേത്ര സന്ദര്‍ശനത്തിനുശേഷം പ്രദേശത്തെ ജനങ്ങളെ നേരിട്ട് കണ്ട് അദ്ദേഹം സംസാരിച്ചു .

തുടര്‍ന്ന് ഒറ്റത്തെങ്ങ് മുത്തപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ചു കക്കാട് മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും വീടുകളും സന്ദര്‍ശിച്ചു വോട്ട് അഭ്യര്‍ത്ഥിച്ചു ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി സി മനോജ്, ചിറക്കല്‍ മണ്ഡലം പ്രസിഡന്റ് രാഹുല്‍ രാജീവ് ജനറല്‍ സെക്രട്ടറി കെ എന്‍ മുകുന്ദന്‍ അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ് വിജയ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥി യോടൊപ്പം ഉണ്ടായിരുന്നു.

Tags