എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസ് ചോദ്യമായി ഉൾപ്പെടുത്തിയ അധ്യാപകനെ കണ്ണൂർ സർവ്വകലാശാല പിരിച്ചു വിട്ടു

Kannur University dismissed the teacher who questioned the case of ADM Naveen Babu's suicide
Kannur University dismissed the teacher who questioned the case of ADM Naveen Babu's suicide

മഞ്ചേശ്വരം ലോ കോളേജിലെ താത്കാലിക അധ്യാപകനായ ഷെറിന്‍ സി എബ്രഹാമിനെയാണ് പിരിച്ചുവിട്ടത്. ഇനി മുതല്‍ ജോലിക്കെത്തേണ്ടെന്ന് എച്ച് ഒ ഡി അറിയിച്ചതായി ഷെറിന്‍ സി എബ്രഹാം പറഞ്ഞു. എസ്എഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് ആരോപണം.

കണ്ണൂർ: മാനസിക പീഡനത്തെ തുടർന്ന് കണ്ണൂർ എഡിഎം നവീന്‍ ബാബുആത്മഹത്യ ചെയ്ത കേസ് പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയ താൽക്കാലികഅധ്യാപകനെ കണ്ണൂർ സർവ്വകലാശാല ജോലിയിൽ നിന്നും പിരിച്ചു വിട്ടു.  മഞ്ചേശ്വരം ലോ കോളേജിലെ താത്കാലിക അധ്യാപകനായ ഷെറിന്‍ സി എബ്രഹാമിനെയാണ് പിരിച്ചുവിട്ടത്. ഇനി മുതല്‍ ജോലിക്കെത്തേണ്ടെന്ന് എച്ച് ഒ ഡി അറിയിച്ചതായി ഷെറിന്‍ സി എബ്രഹാം പറഞ്ഞു. എസ്എഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് ആരോപണം.

Kannur University dismissed the teacher who questioned the case of ADM Naveen Babu's suicide

എല്‍എല്‍ബി പരീക്ഷാ ചോദ്യപേപ്പറിലാണ് അധ്യാപകന്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ഉള്‍പ്പെടുത്തിയത്. ത്രിവത്സര എല്‍എല്‍ബി മൂന്നാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷാ പേപ്പറിലാണ് ചോദ്യം ഉള്‍പ്പെടുത്തിയത്. എന്നാല്‍ ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നാണ് ഷെറിന്റെ വിശദീകരണം. അധ്യാപകനെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റേഴ്‌സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്

Tags