കോടികള്‍ മുടക്കിയ നവകേരള സദസ്സ് എന്തിനാണെന്ന് മുഖ്യസംഘാടകര്‍ക്ക് പോലും അറിയില്ല: അഡ്വ. കെ. ശ്രീകാന്ത്

google news
കോടികള്‍ മുടക്കിയ നവകേരള സദസ്സ് എന്തിനാണെന്ന് മുഖ്യസംഘാടകര്‍ക്ക് പോലും അറിയില്ല: അഡ്വ. കെ. ശ്രീകാന്ത്

കണ്ണൂര്‍: കേരളത്തില്‍ ഇപ്പോള്‍ രണ്ട് യാത്രകളാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. ഒന്ന് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയും പിന്നെ പിണറായി നടത്തിയ നവകേരള സദസ്സും. ഇതില്‍ കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദസ്സ് എന്തിനാണെന്ന് അതിന്റെ മുഖ്യ സംഘാടകര്‍ക്ക് പോലും അറിയില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.  അത് വേദിയില്‍ വച്ച് തുറന്ന് പറയേണ്ട ഗതികേടാണ് പിണറായിക്ക് ഉണ്ടായത്. നവകേരള സദസ്സ് പാഴായിട്ടുള്ള യാത്രയാണ്. അതില്‍ സമര്‍പ്പിച്ച ഒരു പരാതിക്ക് പോലും പരിഹാരം കാണാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ല.

അതെ സമയം എല്ലാവരിലേക്കും വികസനം എത്തിക്കാനാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര നടത്തുന്നത്. അര്‍ഹരായവര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ തത്സമയം എത്തിക്കുയാണ് മോദി സര്‍ക്കാര്‍.കണ്ണൂരിന്റെ എംപി സുധാകരന്‍ ഒരു പ്രശ്നത്തിലും ഇടപെടുന്നില്ലെന്നും ഇവിടെ മോദിജിയുടെ വികസന സങ്കല്‍പ്പം ഉള്‍കൊള്ളുന്ന ജനപ്രതിനിധിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ നേതൃയോഗം മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, മേഖല ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ദേശീയ സമിതിയംഗങ്ങളായ എ ദാമോദരന്‍, പി കെ വേലായുധന്‍, സി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.ആര്‍. സുരേഷ് സ്വാഗതവും ബിജു എളക്കുഴി നന്ദിയും പറഞ്ഞു.

Tags