മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു

saf

തളിപ്പറമ്പ : മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കീഴാറ്റൂർ-പാളയാട് തോട് ശുചീകരണം ആരംഭിച്ചു. പാളയാട് വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റിൽ തുടങ്ങി കൂവോട് പത്തായചിറ വരെ ഉള്ള തോട് ആണ് വൃത്തിയാക്കുന്നത്. ഈ തോടിൽ ജൈവ-അജൈവ മാലിന്യങ്ങൾ വൻതോതിൽ അടിഞ്ഞു കിടന്ന് തോടിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

jghj


ഇത് പൊതുജനാരോഗ്യത്തിന് ഭീഷണി ഉണ്ടാക്കുന്നതിനാലും പകർച്ചവ്യാധികൾക്ക് സാധ്യത ഉണ്ടാക്കുന്നതിനാലും നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർമാരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന അടിയന്തര യോഗത്തിൽ മാലിന്യങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യുന്ന നടപടി സ്വീകരിക്കുവാൻ തീരുമാനിച്ചു. അതുപ്രകാരം നഗരസഭ ശുചീകരണ തൊഴിലാളികളെയും ഹിറ്റാച്ചിയെയും പ്രയോജനപ്പെടുത്തി തോട് വൃത്തിയാക്കുകയായിരുന്നു.

The pre-monsoon cleaning has been started under the leadership of Thaliparam Municipal Corporation as part of the Garma Mukta Nava Kerala Karma Project activities.

Tags