ദേശീയ കായിക ദിനാചരണം ; ഒളിപ്യൻ മാന്വൽ ഫ്രഡറിക്കിനെ കോൺഗ്രസ് ആദരിച്ചു

Frederick
Frederick

കണ്ണൂർ : ദേശീയ കായിക ദിനത്തോടുബന്ധിച്ച് കണ്ണൂർ ജില്ലാ കായിക വേദി സംഘടിപ്പിച്ച ജില്ലാ കൺവെൻഷനിൽ വെച്ച് ഒളിപ്യൻ മാന്വൽ ഫ്രഡറിക്കിനെ ആദരിച്ചു. ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് യോഗം ഉത്ഘാടനം ചെയ്തു.

Frederick

കായിക വേദി ജില്ലാ പ്രസിഡണ്ട് R വേണു പയ്യന്നൂർ ആദ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശീയ കായിക വേദി സംസ്ഥാന പ്രസിഡന്റ് നജുമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. എഐസിസി വക്താവ് ഡോ:ഷമാ മുഹമ്മദ്, കെ പി സി സി സെക്രട്ടറിമാരായ കെ ജയന്ത്, സോണി സെബാസ്റ്റ്യൻ , കെ.പി സി സി മെമ്പർ റിജിൽ മാക്കുറ്റി, ഡി സി സി സെക്രട്ടറി ബിജു ഉമ്മർ, യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു, ദേശീയ കായിക വേദി ജില്ലാ വൈസ് പ്രസിഡന്റ് എം. നിസാമുദ്ദീൻ, അരുണാചലം,എന്നിവർ സംസാരിച്ചു.

Tags