ദേശീയ പാത അടിപ്പാതയില്‍ വെളളക്കെട്ട് ; എടക്കാട് ജനങ്ങള്‍ ദുരിതത്തിലായി

dxf
dxf


 തലശേരി: എടക്കാട് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ യാത്രസൗകര്യത്തിന് പണിതീര്‍ത്ത അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് ഫുട്പാത്തുകള്‍ നിര്‍മിക്കണമെന്ന  ജനകീയ ആവശ്യം ശക്തമാവുന്നു.

മുഴപ്പിലങ്ങാട് എഫ്.സി.ഐ, കുളം ബസാര്‍, എടക്കാട് റെയില്‍വേ സ്റ്റേഷന്‍, എടക്കാട് ബസാര്‍ എന്നിവിടങ്ങളിലെ അടിപ്പാതകളിലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. ഇതുമൂലം പൊതുജനങ്ങള്‍ വഴിനടക്കാന്‍ പ്രയാസപ്പെടുകയാണ്. എടക്കാട് റെയില്‍വേ സ്റ്റേഷനും എഫ്.സി.ഐക്കും മുന്നിലെ അടിപ്പാത 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുമ്പോള്‍  കാല്‍നടക്കാര്‍ക്ക് ഇരുവശത്തും രണ്ടടി വീതിയില്‍ നടപ്പാതയും നിര്‍മിക്കുമെന്ന്  കമ്പിനഅധികൃതര്‍ പറഞ്ഞിരുന്നു. ഇത് നടപ്പാക്കാത്തത് കാരണമാണ് ആളുകള്‍ക്ക് വഴിനടക്കാന്‍ പോലും പറ്റാത്ത ദുരവസ്ഥയുണ്ടായത്. 

സ്‌കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാര്‍ഥികള്‍ക്ക് അടിപ്പാതയിലെ വെള്ളക്കെട്ട് ദുരിതമായി മാറും. അടിപ്പാതകളില്‍ ഉടന്‍ ഫുട്പാത്ത് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അധികൃതരും ദേശീയപാത അതോറിറ്റിയും വിഷയത്തില്‍ ഇടപെട്ട് പരാഹരം കാണാന്‍ തയാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags