പൂർവ്വ സൈനിക സേവാ പരിഷത്ത് ദേശീയ ജനറൽബോഡി യോഗത്തിന് കണ്ണൂരിൽ തുടക്കം
Nov 30, 2024, 14:30 IST
കണ്ണൂർ : പാoഗ്രൂവ് ഹെറിട്ടേജിൽ നടക്കുന്ന പൂർവ്വ സൈനിക സേവാ പരിഷത്ത് പ്രതിവിധി സമ്മേളനത്തിന് തുടക്കം.
ചടങ്ങിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 700 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത് ഉദ്ഘാടന സഭയിൽ ദേശീയ പ്രസിഡൻറ് ലെഫ്റ്റനന്റ് ജനറൽ വി കെ ചതുർവേദി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡൻറ് മേജർ ജനറൽ ഡോക്ടർ പി വിവേകാനന്ദൻ സ്വാഗത ഭാഷണം നടത്തി ആർഎസ്എസ് ഉത്തരകേരള പ്രാന്തസംഘചാലക് അഡ്വക്കേറ്റ് കെ കെ ബാലറാം സംഘാടകസമിതി ചെയർമാൻ സി രഘുനാഥ് ബ്രിഗേഡിയർ ഡി എസ് ത്രിപാഠി തുടങ്ങിയവർ സംസാരിച്ചു