നാറാത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

DG

 മയ്യില്‍:  മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കാര്‍നിയന്ത്രണം വിട്ടു വിദ്യാര്‍ത്ഥി മരിച്ചു.  സഹയാത്രികരായ മൂന്നു പേര്‍ക്ക്ഗുരുതരമായി പരുക്കേറ്റു. നാറാത്ത് മുച്ചിലോട്ട്  കാവ് എല്‍.പി സ്‌കൂളിന് സമീപത്തെ അബ്ദുള്‍ ഖാദര്‍-സമീറ ദമ്പതികളുടെ മകന്‍ദാനിഷാ(17)ണ് മരിച്ചത്.  

ചൊവ്വാഴ്ച്ച രാത്രി എട്ടേക്കമുക്കാല്‍ മണിയോടെ നാറാത്ത് ആലിന്‍കീഴിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടകാര്‍ മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നദാനിഷ്, സഫാന്‍ തുടങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത്  കണ്ണൂരിലെസ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  എന്നാല്‍ അതീവഗുരുതരമായി പരുക്കേറ്റദാനിഷ് ചികിത്‌സയ്ക്കിടെ മരണമടയുകയായിരുന്നു.മറ്റുളളവരുടെ പരുക്ക് സാരമുളളതാണെന്നാണ് മയ്യില്‍ പൊലിസ് നല്‍കുന്ന വിവരം. മയ്യില്‍ പൊലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്  പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.

Tags