എൻ. രാജേഷ് സ്മാരക പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

n rajesh
n rajesh

കണ്ണൂർ: മാധ്യമ പ്രവർത്തകനും ‘മാധ്യമം’ ന്യൂസ് എഡിറ്ററും ട്രേഡ് യൂനിയൻ നേതാവുമായിരുന്ന എൻ. രാജേഷിന്റെ സ്മരണാർഥം മാധ്യമം ​ജേർണലിസ്റ്റ്സ് യൂനിയൻ (എം.ജെ.യു) നൽകുന്ന നാലാമത് ‘എൻ. രാജേഷ് സ്മാരക പുരസ്കാര’ത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ മികച്ച ട്രേഡ് യൂനിയൻ നേതാവ്/ പ്രവർത്തകനാണ് ഈ വർഷത്തെ അവാർഡ്. 

വ്യക്തികൾക്കോ സംഘടനകൾക്കോ പുരസ്കാര ജേതാവിനെ നാമനിർദേശം ചെയ്യാം; സ്വന്തം നിലയിലും നാമനിർദേശമാകാം. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം എൻ. രാജേഷിന്റ ചരമവാർഷിക ദിനമായ സെപ്റ്റംബർ 13ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 

പുരസ്കാരത്തിന് പരിഗണിക്കുന്ന വ്യക്തിയുടെ ബയോഡാറ്റ, പ്രവർത്തന മണ്ഡലം പരിചയപ്പെടുത്തുന്ന ലഘുകുറിപ്പ് എന്നിവ സഹിതം ആഗസ്റ്റ് 25ന് മുമ്പായി താഴെ കാണുന്ന വിലാസത്തിൽ അയക്കുക. 
വിലാസം: സുൽഹഫ്, സെക്രട്ടറി, മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ, c/o  മാധ്യമം ദിനപത്രം, സിൽവർ ഹിൽസ്, കോഴിക്കോട് -12. ഫോൺ: 9947420277

Tags