ഈസ്റ്റർ ദിനത്തിൽ ബിഷപ്പുമാരെ സന്ദർശിച്ച് എം വി ജ.യരാജൻ

google news
 MV Jayarajan visited bishops on Easter day

കണ്ണൂർ: പൊതു പര്യടനത്തിന് അവധിയായിരുന്നെങ്കിലും ഈസ്റ്റർ ദിനത്തിൽ ബിഷപ്പുമാരെ സന്ദർശിച്ചും സുഹൃത്തുക്കളെ കണ്ടും ഈസ്റ്റർ ദിനാശംസ നേർന്ന് എം വി ജയരാജൻ. ഞായറാഴ്ച രാവിലെ തന്നെ പയ്യാമ്പലത്ത് പ്രഭാത നടത്തിനെത്തി. 

തുടർന്നാണ് ബിഷപ്പുമാരെ ബിഷപ്പ് ഹൗസിൽ സന്ദർശിച്ചത്. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് അലക്‌സ് ജോസഫ് വടക്കുംതല, ശ്രീപുരം ബിഷപ്പ് ജോസ് പണ്ടാരശ്ശേരിൽ എന്നിവരെയാണ് സന്ദർശിച്ചത്. 

ഇരിക്കൂർ കുടിയേറ്റ കർഷകരെ ആദരിക്കുന്ന ചടങ്ങിലും എത്തി. ചാലാട് ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം, പിണറായി കൊട്ടിയൂർ പെരുമാൾ ഭക്തി സംവർധിനി കേന്ദ്രം, കായലോട് കുട്ടിച്ചാത്തൻ ക്ഷേത്രം എന്നിവിടങ്ങളിലും സന്ദർശിച്ചു. എൽഡിഎഫ് നേതാക്കളായ പിവി ഗോപിനാഥ്, കെ ലീല, കെജി ദിലീപ്, എൻടി സതീശൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

 MV Jayarajan visited bishops on Easter day

Tags