എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജന്റെ കൈവശം അയ്യായിരം രൂപമാത്രമെന്ന് സത്യവാങ്മൂലം

google news
L.D. Affidavit that candidate F MV Jayarajan has only five thousand rupees


കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ കൈവശം 5000 രൂപ മാത്രം. ബേങ്ക് അക്കൗണ്ടില്‍ 2,81, 387 രൂപയുമുണ്ട്. ജയരാജന്റെയും  ഭാര്യ ലീനയുടെയും പേരില്‍  30 ലക്ഷം രൂപയുടെ വീടുണ്ട്. രണ്ട് പേരുടെയും പേരിലായി 25, 64,250 രൂപ വിലമതിക്കുന്ന 12 സെന്റ് ഭൂമിയുണ്ട്. ബുധനാഴ്ച കണ്ണൂര്‍ കലക്ടര്‍ക്ക്  നല്‍കിയ നാമ നിര്‍ദേശക പത്രികയിലാണ് ഈ വിവരം.

 11000 രൂപയുടെ ഓഹരി മലയാളം കമ്മ്യൂണിക്കേഷനിലും 1500 രൂപയുടെ ഓഹരി റെയ്ഡ്കോയിലുമുണ്ട്. 5 പേര്‍ക്ക് വീതം വെക്കുന്ന 40 സെന്റ് ഭൂമി കുടുംബസ്വത്തായുണ്ട്. കേരള ബേങ്ക് ജീവനക്കാരിയായ ഭാര്യ ലീനയുടെ പേരില്‍ മാരുതി സ്വിഫ്റ്റ് കാറുണ്ട്. ബിഎസ് സി എല്‍എല്‍ബി ബിരുദധാരിയായ എം വി ജയരാജന് 63 വയസുണ്ട്.

Tags