എം വി ജയരാജൻ്റെ പൊതുപര്യടനത്തിന് ബുധനാഴ്ച തുടക്കമാകും

google news
MV Jayarajan public visit will begin on Wednesday

കണ്ണൂർ:  എൽഡിഎഫ് കണ്ണൂർ മണ്ഡലം സ്ഥാനാർഥി എം വി ജയരാജൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥമുള്ള പൊതുപര്യടനം ബുധനാഴ്ച തുടങ്ങും. തളിപ്പറമ്പ് മണ്ഡലത്തിലാണ് ആദ്യദിന പര്യടനം. പ്രചരണത്തിൻ്റെ ഭാഗമായി  ജയരാജൻ മൂന്ന് ഘട്ടങ്ങളിലായി കണ്ണൂർ മണ്ഡലത്തിലെ പ്രധാന  വ്യക്തികൾ, പൊതു-സ്വകാര്യസ്ഥാപനസ്ഥാപനങ്ങൾ, ഫാക്ടറികൾ, ആരാധനാലയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ  നേരിട്ടെത്തി വോട്ടഭ്യർഥിച്ചിരുന്നു. 

ഒന്നാം ഘട്ട പൊതുപര്യടനത്തിൻ്റെ ഭാഗമായി 27 -തളിപ്പറമ്പ്,28_ അഴിക്കോട്,29 _ ധർമടം,30- കണ്ണൂർ,ഏപ്രിൽ ഒന്ന് - പേരാവൂർ, 2 - ഇരിക്കൂർ, 4-മട്ടന്നൂർ എന്നിവിടങ്ങിൽ എത്തും. രണ്ടാംഘട്ട പര്യടനം അഞ്ചിനും മുന്നാംഘട്ടം 16 നും തുടങ്ങും.

MV Jayarajan public visit will begin on Wednesday