കമ്യൂണിസ്റ്റുകാർ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിരാശപ്പെടാറില്ലെന്ന് എം.വി ജയരാജൻ

jayarajan1

കണ്ണൂർ: കമ്യൂണിസ്റ്റുകാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അമിതമായി നിരാശപ്പെടുകയോ ആഹ്ളാദിക്കുന്നവരോ യല്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു കേരളത്തിൽ പൊതുവെയുള്ള യു.ഡി.എഫ് തരംഗമാണ് കണ്ണൂരിലുമുണ്ടായത്. തെറ്റുതിരുത്തി ജനങ്ങൾക്കിടെയിൽ കൂടുതൽ പ്രവർത്തിക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു. 

രാജ്യത്ത് ഭരണഘടനയെ പോലും തിരുത്തി മുൻപോട്ടു പോകുന്ന ബി.ജെ.പിക്ക് ബദലായി മറ്റൊരു ശക്തി കൂടി വളർന്നു വരുന്നുണ്ടെന്നു ഈ തെരഞ്ഞെടുപ്പിലുടെ ദേശീയ തലത്തിൽ ഇന്ത്യാ മുന്നണിയുടെ വിജയം തെളിയിച്ചിരിക്കുകയാണ് രാജ്യത്തെ മതേതര വിശ്വാസികൾക്ക് പ്രതീക്ഷ പകരുന്നതാണെന്നും എം.വി ജയരാജൻ പറഞ്ഞു.

Tags