ഇരിക്കൂർ മണ്ഡലത്തിൽ മൂന്നാം ഘട്ട പര്യടനവുമായി എം വി ജയരാജൻ

google news
dszg

കണ്ണൂർ :എൽഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം വി ജയരാജൻ  ഇരിക്കൂർ മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ഓശാന പെരുനാൾ നാളിൽ വിവിധ പള്ളികളിലെത്തി വിശ്വാസികളെ കണ്ടു.  രാവിലെ എട്ടിന് കണിയാർവയലിൽ നിന്നാണ് പര്യടനം തുടങ്ങിയത്.

  ഹിദായുത്തുൽ ഇസ്ലാം പള്ളി, പുള്ളങ്ങാനം, പയ്യാവൂർ, വെമ്പുവ, കരിമ്പക്കണ്ടി, പാലയാട്, പൈസക്കരി, ചന്ദനക്കാപാറ ആടാംപാറ എത്തും. വഞ്ചിയം, ഏറ്റുപാറ, നെല്ലിക്കുറ്റി, ചെറിയരീക്കാമല പള്ളി, പൂപ്പറമ്പ് ജുമാ മസ്ജിദ്, നെല്ലിക്കുറ്റി പള്ളി,  മിഡിലാക്കയം, വലിയരീക്കാമല കുടിയാൻമല, ചെമ്പേരി,  പൂപ്പറമ്പ്,   വെമ്പുവ തെരേസ ഭവൻ, ഐച്ചേരിയിൽ   കാവുമ്പായി, കൂട്ടുമുഖം, പന്ന്യാൽ, ചെർപ്പണി, നിടിയേങ്ങ, ചെമ്പത്തൊട്ടി പള്ളം, തൊപ്പിലായി, മൊയാലം തട്ട്, കമ്മ്യണിറ്റി ഹാൾ, ശ്രീകണ്ടാപുരം, പഴയങ്ങാടി എന്നിവിടങ്ങളിലെത്തിയാണ് വോട്ടർമാരെ കണ്ടത്.

 കരിമ്പകണ്ടി, കുന്നത്തൂർ പാടി തുടങ്ങി 6 കേന്ദ്രങ്ങളിൽ കുടുംബയോഗത്തിലും പങ്കെടുത്തു. രാവിലെ ചിറക്കലിൽ കൈരളി ചാരിറ്റി കൾച്ചറൽ സെൻട്രൽ സംഘടിപ്പിച്ച ഇഎംഎസ് സ്മാരക മലബാർ മിനി മാരത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്ത് കൊണ്ടാണ്  പര്യടനം തുടങ്ങിയത്. രാത്രി കണ്ണൂർ കലക്‌ട്രേറ്റ് മൈതാനിയിൽ  പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് നടന്ന റാലിയിലും പങ്കെടുത്തു.

എൽഡിഎഫ് നേതാക്കളായ പിവി ഗോപിനാഥ്, എം സി രാഘവൻ, എം കരുണാകരൻ, കെ പി ദിലീപ്, സാജു സേവ്യർ, കെ പി അനിൽകുമാർ, ടിഎൻ ജോഷി, ബിനു കുമ്പളിക്കൽ, വിവി സേവി എന്നിവർ പങ്കെടുത്തു.  

Tags