ഐ.എൻ.എൽ ജനകീയ സദസിൽ കോടതിയെ വിമർശിച്ച് എം.വി ജയരാജൻ

MV Jayarajan criticized the court in INL public meeting
MV Jayarajan criticized the court in INL public meeting

കണ്ണൂർ: കോടതിക്കെതിരെ വീണ്ടും വിമർശനവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. വഖഫ് സംരക്ഷണത്തിൻ്റെ ഭാഗമായി ഐ.എൻ.എൽ സംഘടിപ്പിച്ച ജനകീയ സദസ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയം ഹിന്ദുക്കളുടെതാണ് അതുകൊണ്ട് അതു പിടിച്ചെടുക്കണമെന്ന് പറയുമ്പോൾ തന്നെ കോടതി സർവ്വേക്ക് അനുമതി കൊടുക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് താൻ പണ്ടേ പറഞ്ഞതാണ് പറയേണ്ടതെന്നും എംവി ജയരാജൻ പറഞ്ഞു.

ഭരണഘടനാ ദിനത്തിൽ ഐ.എൻ.എൽ സംസ്ഥാന വ്യാപകമായാണ് വഖഫ് സംരക്ഷണ ദിനമായി ആചരിച്ചത്. ഐ. എൻ. എൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ ജനകീയസദസിൽ മുഹമ്മദ് റാഫി അധ്യക്ഷനായി.

MV Jayarajan criticized the court in INL public meeting

ബി.ഹംസ ഹാജി, എം.എ ലത്തീഫ്, സിറാജ് തയ്യിൽ, ഇക്ബാൽ പോപ്പുലർ 'ഡി. മുനീർ,സിറാജ് വയക്കര, ഹാഷിം അരിയിൽ, ബി.പി മുസ്തഫ, സി.പി വാഹിദ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി സ്വാഗതവും അസ്ലം പിലാക്കീൽ നന്ദിയും പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് പാതയോരത്തെ പൊതുയോഗങ്ങൾ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ ന്യായാധിപൻമാരെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന് എംവി ജയരാജൻ ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ന്യായാധിപൻമാരെ ഏതാനും ശുംഭൻമാരെന്നു താൻ വിമർശിച്ച കാര്യം വീണ്ടും എം. വിജയരാജൻ പരോക്ഷമായി പരാമർശിച്ചുകൊണ്ടു അതിനെ ന്യായീകരിക്കുന്ന വിധത്തിൽ വീണ്ടും പ്രസംഗിച്ചത്.

Tags