മലയോര ജനതയുടെ മനം കീഴടക്കി എം.വി ജയരാജന്‍; അലയടിച്ചുയര്‍ന്നത് എ.കെ.ജിയുടെ ഓര്‍മ്മകള്‍

google news
dsg

 കണ്ണൂര്‍:കുടിയേറ്റ മണ്ണില്‍ എം വി ജയരാജന് ആവേശകരമായ സ്വീകരണം.  തിങ്കളാഴ്ച കൊട്ടിയൂര്‍ അമ്പായത്തോട് നിന്ന് ആരംഭിച്ച പര്യടനം വളരെ വൈകി ചാവശ്ശേരി ആക്കാംപറമ്പിലാണ്  സമാപിച്ചത്. 1962 ല്‍ എകെജിയും ഫാദര്‍ വടക്കനും ചേര്‍ന്ന്  നടത്തിയ ഭൂസംരക്ഷണ സമരത്തിന്റെ ഓര്‍മ്മകള്‍ ഇന്നും കര്‍ഷകര്‍ക്കുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് പോരാടിയ  എം വി ജയരാജന്  സ്നേഹത്തോടെ നല്‍കിയ സ്വീകരണത്തില്‍ ഓരോ കേന്ദ്രത്തിലും നൂറ് കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്.

സിപിഐ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസ് അമ്പായത്തോടില്‍ പര്യടനം ഉദ്ഘാടനം ചെയ്തു. ബഫര്‍ സോണ്‍ വിഷയത്തിലും സീറോസോണ്‍ വിഷയത്തിലും കര്‍ഷകരുടെ കൂടെ നിന്ന് പോരാടുകയും   ഹെല്‍പ്പ് ഡസ്‌ക് രൂപീകരിച്ച് നാടിനൊപ്പം നിന്നത്   ഇടതു പക്ഷം മാത്രമാണെന്ന എം വി ജയരാജന്റെ ഓര്‍മമപ്പെടുത്തല്‍ നാട് കയ്യടിയോടെയാണ് സ്വീകരിച്ചത്.  

MV Jayarajan won the hearts of the hill people; Memories of A.K.G

പ്രളയകാലത്ത് എല്ലാ നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഓടിയെത്തിതും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമാണ്. പടക്കങ്ങള്‍ പൊട്ടിച്ചും സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ ധരിച്ച് ബൈക്കില്‍ അനുഗമിച്ചും മുദ്രാവാക്യങ്ങളുയര്‍ത്തിയും മുത്തുക്കുടകള്‍, പ്ലക്കാര്‍ഡുകള്‍, പുഷ്പവൃഷ്ടി എന്നിവയോടെയും ബാന്റ്, ചെണ്ട മേളങ്ങള്‍ ഉയര്‍ത്തിയുമാണ് 23 കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ ജനക്കൂട്ടം വരവേറ്റത്.  

ചുങ്കക്കുന്ന്, ശാന്തിഗിരി,  മഞ്ഞളാമ്പുറം, നെടുംപുറംചാല്‍,  തൊണ്ടിയില്‍,  മേല്‍മുരിങ്ങോടി, മുടക്കോഴി, പാറക്കണ്ടം,  കക്കുവ(ആറളം ഫാം),  പുതിയങ്ങാടി,  വെളിമാനം, ചെടിക്കുളം, പായം,  കരിക്കോട്ടക്കരി, വാണിയപ്പാറ,  മുടിക്കയം,  പെരിങ്കരി,  കീഴൂര്‍, വള്ളിയാട്,  എടക്കാനം,  വട്ടക്കയം എന്നിവിടങ്ങളിലും സ്വീകരണം നല്‍കി.

സ്വീകരണകേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ കെ ശ്രീധരന്‍, അജയന്‍ പായം, കെ ടി ജോസ്, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാര്‍, സി വി എം വിജയന്‍, ജോര്‍ജ് ഓരത്തേല്‍, എസ് എം കെ മുഹമ്മദലി, ബാബുരാജ് പായം എന്നിവര്‍ സംസാരിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഹരീന്ദ്രന്‍, എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി ബിനോയ്കുര്യന്‍, എല്‍ഡിഎഫ് നേതാക്കളായ എം രാജന്‍, വി ജി പത്മനാഭന്‍, കെ വി സക്കീര്‍ഹുസൈന്‍, അഡ്വ. മാത്യു കുന്നപ്പള്ളി, കെ ജെ ജോസഫ്, അപ്പച്ചന്‍ മാലോത്ത് എന്നിവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു.  ചൊവ്വാഴ്ച ഇരിക്കൂര്‍ മണ്ഡലത്തിലാണ് പര്യടനം.

Tags