സമരവും പ്രക്ഷോഭവും നടത്തുമ്പോൾ ആർജ്ജവം വേണം, കൽത്തുറങ്കിൽ കിടക്കേണ്ടിവരും'; എം വി ഗോവിന്ദൻ

google news
govindan master

കണ്ണൂർ: കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുക സാധാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനോടായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതാക്കളെ ഇത്തരത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമരവും പ്രക്ഷോഭവും നടത്തുമ്പോൾ ആർജ്ജവം വേണം. കൽത്തുറങ്കിൽ കിടക്കേണ്ടിവരും. പറയുമ്പോൾ കാണിക്കുന്ന ആവേശം പോരാ അതിനുള്ള മനസ്സ് വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തെ ഹീറോ ആക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജാമ്യം കിട്ടാൻ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി. കോടതി പരിശോധിച്ചപ്പോൾ അത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് മനസ്സിലായി. അങ്ങനെയാണ് കോടതി ജയിലിൽ അടച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Tags