മച്ചാട് വാസന്തിയുടെ വിയോഗത്തിൽ എം വി ഗോവിന്ദൻ അനുശോചിച്ചു
Oct 14, 2024, 20:15 IST
കണ്ണൂർ : ആസ്വാദക ഹൃദയങ്ങളിൽ ഒളിമങ്ങാത്ത ഓർമയായി നാടക സിനിമാ ഗായിക മച്ചാട്ട് വാസന്തി എല്ലാകാലവും നിറഞ്ഞുനിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർടിയുടെ സമ്മേളന വേദികളിൽ വിപ്ലവഗാനങ്ങൾ ആലപിച്ചാണ് മച്ചാട്ട് വാസന്തി കലാരംഗത്ത് സജീവമായത്. പിന്നീട് ചെറിയ പ്രായത്തിൽ തന്നെ നാടക, സിനിമ രംഗത്തും സജീവമാവുകയായിരുന്നു.
മറക്കാനാത്ത ഒരുപിടി ഗാനങ്ങളാണ് മച്ചാട്ട് വാസന്തി മലയാളത്തിന് സമ്മാനിച്ചത്. അവരുടെ വിയോഗം പുരോഗമന കലാ സാഹിത്യ പ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.