മുഴപ്പിലങ്ങാട് ബൈപ്പാസിൽ ജീപ്പിടിച്ച് കാൽനടയാത്രക്കാരിയായ മരക്കാർക്കണ്ടി സ്വദേശിനി മരിച്ചു ​​​​​​​

A woman from Marakarkandi, who was traveling in a jeep on Muzhapilangad bypass, died
A woman from Marakarkandi, who was traveling in a jeep on Muzhapilangad bypass, died


തലശേരി :പുതിയ മുഴപ്പിലങ്ങാട് - മാഹി  ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു.കണ്ണൂർ മരക്കാർകണ്ടിയിലെ ഷംന ഫൈഹാസ് (39) ആണ് മരിച്ചത് .മുഴപ്പിലങ്ങാട് മoത്തിൽ ഉമർഗേറ്റ് ബീച്ച് റോഡിലെ മരക്കാൻ കണ്ടി റാഫിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഇവർ മoത്തിന് സമീപം ബസ്സിറങ്ങി പുതിയ ഹൈവെ മുറിച്ചുകടക്കവെ പാതയിലൂടെ അമിത വേഗതയിൽ വന്ന ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത് . 

ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. പൊലിസും നാട്ടുകാരും ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags