യു.കെയില്‍ ആദ്യമായി മുത്തപ്പന്‍ വെള്ളാട്ടം; ജയാനന്ദന്‍ പെരുവണ്ണാനും സംഘവും 12ന് പുറപ്പെടും

google news
muthappan

കണ്ണൂര്‍: വടക്കേ മലബാറിന്റെ ജനകീയ ദൈവമായ മുത്തപ്പന്റെ വെള്ളാട്ടം ഇതാദ്യമായി ബ്രിട്ടനില്‍ അരങ്ങേറുന്നു. ജൂണ്‍ 15,16,22,23 തീയതികളില്‍ ബ്രിട്ടനിലെ സൗതാംപ്ടണ്‍, സ്വിന്‍ഡന്‍, മാഞ്ചെസ്റ്റര്‍, യോവില്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെയും യു.കെ. മുത്തപ്പന്‍ സേവാസമിതിയുടെയും ആഭിമുഖ്യത്തില്‍ മുത്തപ്പന്‍ വെള്ളാട്ടം സംഘടിപ്പിക്കുന്നത്. 

കണ്ണൂര്‍ മുണ്ടയാട്ടെ ജയാനന്ദന്‍ പെരുവണ്ണാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജൂണ്‍ 12ന് യു.കെ.യിലേക്ക് പുറപ്പെടും. അക്ഷയ് മുണ്ടയാട്, സജില്‍ മടയന്‍, വിനോദന്‍ പണിക്കര്‍, സനോജ് കണ്ണാടിപ്പറമ്പ് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. ബ്രിട്ടനിലെ മലയാളികളായ വിശ്വാസികളുടെ നേര്‍ച്ച പ്രകാരമാണ് പൂര്‍ണമായ അനുഷ്ഠാനങ്ങളോടെ വെള്ളാട്ടം അവതരിപ്പിക്കുന്നത്. ബ്രിട്ടനില്‍ സാംസ്‌കാരികോത്സവങ്ങളുടെ ഭാഗമായി മുമ്പും തെയ്യങ്ങള്‍ അരങ്ങിലെത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമായ അനുഷ്ഠാനങ്ങളോടെ മുത്തപ്പന്‍ തെയ്യം നടക്കുന്നത് ആദ്യമായാണ്.

Tags