ദേശരക്ഷാമാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം വനിതാമുസ്‌ലിം ലീഗ് ഭൂപട നിര്‍മാണമത്‌സരം നടത്തി

 national defense march

കണ്ണൂര്‍: ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ജനുവരി 25ന് ആരംഭിക്കുന്ന ദേശരക്ഷാ മാര്‍ച്ചിന്റെ ഭാഗമായിവനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ഭൂപട നിര്‍മ്മാണ മത്സരം നടത്തി. കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  വെച്ച് നടന്ന മത്സരത്തില്‍ ജില്ലയിലെ 11 നിയോജകമണ്ഡലം വനിതാ കമ്മിറ്റികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. 5 അടി വ്യാസത്തിലുള്ള വൃത്തത്തിനകത്ത് ഇന്ത്യയുടെ ഭൂപടം വരച്ചു വിവിധ വര്‍ണങ്ങളില്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അടയാളപ്പെടുത്തുകയാണ് ഉണ്ടായത്.ഇന്ത്യയെ വീണ്ടെടുക്കാന്‍ ഇന്ത്യയോടൊപ്പം എന്ന പ്രമേയത്തില്‍ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി നടത്തുന്ന ദേശരക്ഷാ യാത്രയുടെ ഭാഗമായി മേരാ ദേശ് മേരാ ഇന്ത്യ എന്ന സന്ദേശമാണ് ഭൂപട മത്സരത്തിലൂടെ വനിതാ ലീഗ് നല്‍കിയത്.

 പൂക്കള്‍ ധാന്യങ്ങള്‍ പച്ചക്കറികള്‍ കളര്‍ പൗഡറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ മത്സരം ആകര്‍ഷകമായി. മത്സരത്തില്‍ പയ്യന്നൂര്‍ നിയോജകമണ്ഡലം ഒന്നാം സ്ഥാനവും ഇരിക്കൂര്‍ നിയോജക മണ്ഡലം രണ്ടാം സ്ഥാനവും മട്ടന്നൂര്‍ നിയോജകമണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആര്‍ട്ടിസ്റ്റ് ശശികല , ദീനല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോഗ്രഫി അധ്യാപികയായ സെമിനാ നസ്രിയ എന്നിവരാണ് വിധി നിര്‍ണ്ണര്‍യം നടത്തിയത്. ധര്‍മ്മടം നിയോജകമണ്ഡലം രൂപപ്പെടുത്തിയ ഭൂപടം  ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി ഇതോടനുബന്ധിച്ച് നടന്ന സമാപന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ദേശരക്ഷായാത്ര പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ അന്‍സാരി തില്ലങ്കേരി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി സഹദുളള , ജില്ലാ ഭാരവാഹികളായ
ടി എ തങ്ങള്‍ , എംപി മുഹമ്മദലി, ബി കെ അഹമ്മദ്, കണ്ണൂര്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.സമീര്‍,എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് നസീര്‍ പുറത്തില്‍, ജനറല്‍ സെക്രട്ടറി ജാസിര്‍ പെരുവണ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചര്‍, സെക്രട്ടറിയേറ്റ് മെമ്പര്‍റോഷ്‌നി ഖാലിദ് , ജില്ലാ പ്രസിഡന്റ് സി സീനത്ത്, ജനറല്‍ സെക്രട്ടറി ഷമീമ ജമാല്‍ ,ട്രഷറര്‍സെക്കീന തെക്കയില്‍, യു.പി.അബ്ദുറഹിമാന്‍,മേഖലാ മുസ്ലിം ലീഗ് ഭാരവാഹികളായഅല്‍ത്താഫ് മാങ്ങാടന്‍, റഫീഖ് സിറ്റി, മനാസ് ചിറക്കല്‍ കുളം,കോര്‍പ്പറേഷന്‍ കൗണ്‍സില്‍ മാരായ മുസ്ലിഹ് മഠത്തില്‍, കെ പി റസാഖ്, ഷമീമ ടീച്ചര്‍, സിയാദ്തങ്ങള്‍,പങ്കെടുത്തു.

Tags