മുസ്ലിം ലീഗ് ദേശരക്ഷാ യാത്രയുടെ തീം സോങ്ങ് റിലീസ് ചെയ്തു

google news
song

കണ്ണൂർ:ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ദേശരക്ഷാ യാത്രയുടെ തീം സോങ്ങ്  റിലീസ് ചെയ്തു.

 ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി കണ്ണൂർ, അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മാരായ പി വി അബ്ദുല്ല മാസ്റ്റർ, ഫാറൂഖ് വട്ടപ്പൊയിൽ എന്നിവർക്ക് കൈമാറിയാണ് തീം സോങ് റിലീസ് ചെയ്തത്.

 കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ എം പി മുഹമ്മദലി, ബി കെ അഹമ്മദ്, അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി സി.പി. റഷീദ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ പിസി അഹമ്മദ് കുട്ടി, സി എറമുള്ളാൻ, അമീനുള്ള വാരം, കെ പി അബ്ദുൽ റസാഖ്,എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Tags