വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കാതെ ബാർ ഉടമകളുടെ താൽപര്യം സംരക്ഷിക്കുന്ന ഗവൺമെൻറ് ആയി പിണറായി സർക്കാർ മാറി : എൻ. ഷംസുദ്ദീൻ എംഎൽഎ

shj

കണ്ണൂർ: എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്ക് തുടർന്നു പഠിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കാതെ ബാർ ഉടമകളുടെ താൽപര്യം സംരക്ഷിക്കുന്ന ഗവൺമെൻറ് ആയി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എംഎൽഎ.

എസ്.എസ് എൽ.സി പാസായമുഴുവൻവിദ്യാർത്ഥികൾക്കും പ്ലസ് വൺന് പഠിക്കാനുള്ള സൗകര്യം ലഭിക്കുന്നത് വരെ പ്രക്ഷോഭവുമായി മുസ്ലിംലീഗ് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

hh

മലബാറിലെ ജില്ലകളിൽ പ്ലസ് വൺഅധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി നടത്തിയ  ധർണാസമരം കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

hjvvv

വിദ്യാഭ്യാസംമൗലികാവകാശമാണ്കേരളത്തിൽഎസ്എസ്എൽസിപരീക്ഷയിൽ ഉന്നത പഠനത്തിന് യോഗ്യത നേടിയ എല്ലാ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനംഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട് .

എന്നാൽ മലബാറിലെ ജില്ലകളിൽ ആവശ്യത്തിന് പ്ലസ് വൺ ബാച്ചുകൾ ഇല്ല. ഇടതു സർക്കാർ അധികാരമേറ്റ ശേഷം വിദ്യാർത്ഥികളുടെ അവകാശംഉറപ്പുവരുത്താൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഓരോ വർഷവും ഈ ആവശ്യം ഉയരുമ്പോൾ അഴകൊഴമ്പൻ വാചക കസർത്ത് നടത്തി തടിതപ്പാനാണ് വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ അസിസ്റ്റൻറ് സെക്രട്ടറി സി കെ സുബൈർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ കെടി സഹദുള്ള ,മഹമൂദ് കടവത്തൂർ, അഡ്വ കെ.എ ലത്തീഫ്, അഡ്വ. എസ് മുഹമ്മദ്, കെ പി താഹിർ, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, മഹമൂദ് അള്ളംകുളം ,മുസ്തഫ ചെണ്ടയാട്, പി കെ സുബൈർ, ബി കെ അഹമ്മദ് ,കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മoത്തിൽ, എസ്.ടി യു ദേശീയ വൈസ് പ്രസിഡൻ്റ് എം എ കരിം, നസീർ നല്ലൂർ, പി.സി. നസീർ , നസീർ പുറത്തിൽ, കെ പി റംഷാദ് , കെ.പി. മൂസ ഹാജി, അലിക്കുഞ്ഞി പന്നിയൂർ,അഡ്വ. അഹമ്മദ് മാണിയൂർ, പി പി. മഹമൂദ് , സി. സീനത്ത് ,ഷമീമജമാൽ,കെ .സി . അഹമ്മദ് ,സി പി വി അബ്ദുള്ള,യുപി അബ്ദുറഹിമാൻ, പി. പ്രേമൻ, രമേശൻ തളിയിൽ, പ്രകാശൻ പറമ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

Tags