പൊലീസ് ഭരണ മാഫിയ കൂട്ട്കെട്ടിനെതിരെ കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
കണ്ണൂർ : വയനാട് ദുരന്ത കൊള്ളക്കെതിരെയും,ക്രമസമാധാന തകർച്ചക്കെതിരെയും പൊലീസ് ഭരണ മാഫിയക്കെതിരെയും മുസ്‌ലിം ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബാഫഖി തങ്ങൾ സൗധം പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേറ്റ് ബാങ്കിന് സമീപം അവസാനിച്ചു.
പ്രകടനത്തിന് ജില്ലാവൈസ് പ്രസിഡന്റ് മാരായ കെ പി താഹിർ, ടി എ തങ്ങൾ, ജില്ലാ സെക്രട്ടറി എം പി മുഹമ്മദലി, മണ്ഡലം പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയിൽ, ജനറൽ സെക്രട്ടറി സി സമീർ, ട്രഷറർ പി സി അഹമ്മദ്‌കുട്ടി, മേയർ മുസ്‌ലിഹ് മഠത്തിൽ, സി എറമുള്ളാൻ, കോളേക്കര മുസ്തഫ, ടി കെ.നൗഷാദ്, കെ പി അബ്ദുൽ സലാം, പി വി താജുദ്ധീൻ, പി സി അമീനുല്ല, പി കെ റിയാസ്, കെ. സൈനുദ്ധീൻ, അൽത്താഫ് മാങ്ങാടൻ, നസീർ പുറത്തിൽ ,അഷ്‌റഫ് ബംഗാളി മുഹല്ല, അഡ്വ അസ്‌ലം പരേത്ത്, പി സി കുഞ്ഞുമുഹമ്മദ്‌ഹാജി, ടി വി മഹമൂദ്, പി കെ തയ്യിബ്, സി എം മുസ്തഫ, മൻസൂർ പാറക്കണ്ടി, ഹാരിസ് പടന്നോട്ട്, അബൂഞ്ഞി അരീക്കര, എം കെ സുഹൈൽ, കെ വി ഷാനിബ്, അഹമ്മദ് തളയൻകണ്ടി, പി ടി കമാൽ, കാദർ മുണ്ടേരി, എം കെ നൂറുദ്ധീൻ, കെ പി ഇസ്മായിൽ ഹാജി, നേതൃത്വം നൽകി.