മുസ്‌ലിം ലീഗ് ദേശരക്ഷായാത്ര കണ്ണൂരില്‍ കൂറ്റന്‍ റാലിയോടെ സമാപിക്കും; ജാഥയ്ക്ക് ഉജ്ജ്വലസ്വീകരണം ലഭിച്ചുവെന്ന് നേതാക്കള്‍

മുസ്‌ലിം ലീഗ് ദേശരക്ഷായാത്ര കണ്ണൂരില്‍ കൂറ്റന്‍ റാലിയോടെ സമാപിക്കും; ജാഥയ്ക്ക് ഉജ്ജ്വലസ്വീകരണം ലഭിച്ചുവെന്ന് നേതാക്കള്‍ 

 കണ്ണൂര്‍: ഇന്ത്യയെ വീണ്ടെടുക്കാന്‍ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി  മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്ര  തിങ്കളാഴ്ച കണ്ണൂരില്‍ റാലിയോടെ സമാപിക്കുമെന്ന് ജില്ലാനേതാക്കള്‍ ജില്ലാകമ്മിറ്റി ഓഫീസായ ബാഫക്കി തങ്ങള്‍ മന്ദിരത്തില്‍ അറിയിച്ചു.

ജനുവരി 25ന് ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തിലെ ഐതിഹാസിക ചരിത്ര മുറങ്ങുന്ന പയ്യന്നൂരിലെ ഗാന്ധി പാര്‍ക്കില്‍ നിന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത യാത്ര ജില്ലയിലെ 82 മുനിസിപ്പല്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പര്യടനം നടത്തി.

ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി സഹദുള്ള ഉപനായകനും ട്രഷറര്‍ മഹ്‌മൂദ് കടവത്തൂര്‍ ഡയറക്ടറും മറ്റു ഭാരവാഹികള്‍ അംഗങ്ങളുമായ യാത്രയ്ക്ക് ജില്ലയിലുടനീളം ആവേശ്വോജ്ജലമായ വരവേല്‍പ്പാണ് ലഭിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. 

 ഫാഷിസത്തിനെതിരെയും വര്‍ഗ്ഗീയ വിഭജനത്തിനെതിരെയും ജനാധിപത്യ മതേതര മൂല്യങ്ങളുടെ നിരാസത്തിനെതിരെയും യാത്ര ശക്തമായ സന്ദേശമാണ് നല്‍കുന്നത്. കേവലം ആള്‍ക്കൂട്ടങ്ങള്‍ക്കപ്പുറം സംഘ്പരിവാര്‍ ഭരണകൂടം വീണ്ടും അധികാരത്തില്‍ എത്താതിരിക്കാന്‍ കരുതിയിരിക്കേണ്ട ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദേശരക്ഷാ യാത്ര.


തിങ്കളാഴ്ച കണ്ണൂര്‍ മണ്ഡലത്തിലെ കുടുക്കി മൊട്ടയില്‍ നിന്നും ആരംഭിക്കുന്ന യാത്ര വാരം ടൗണ്‍, താഴെ ചൊവ്വ, എടക്കാട് മുനമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷംവൈകിട്ട് മണിയോടുകൂടി കണ്ണൂര്‍ പ്രഭാത് തീയേറ്റര്‍ ജംഗ്ഷനില്‍ വെച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായി  ഫോര്‍ട്ട് റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, അണ്ടര്‍ ബ്രിഡ്ജ്, പഴയ ബസ് സ്റ്റാന്‍ഡ് റോഡ്, കോര്‍പ്പറേഷന്‍ ഓഫീസിനു മുന്‍വശത്ത് നിന്ന് റാലി സമാപനവേദിയായ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ എത്തിച്ചേരും.. തുടര്‍ന്ന്‌സമാപന സമ്മേളനം മുസ്ലിംലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.

ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടരി സിറാജ് ഇബ്രാഹിം സേട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, കെപിസിസി പ്രസിഡണ്ട്‌കെ.സുധാകരന്‍ എംപി ,തമിഴ്‌നാട് സംസ്ഥാന മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.എം എ അബൂബക്കര്‍, കെ.എം ഷാജി   തുടങ്ങിയ നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കും.

അഡ്വ. കെ.എ. ലത്തീഫ്, അഡ്വ.എസ്. മുഹമ്മദ്, വി.പി വമ്പന്‍, കെ.പി. താഹിര്‍,ഇബ്രാഹിംമുണ്ടേരി, കെ.വി. മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, ടി.എ.തങ്ങള്‍, അന്‍സാരി തില്ലങ്കേരി, സി.കെ. മുഹമ്മദ്, അഡ്വ. എം.പി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, മുസ്തഫ ചെണ്ടയാട്, എന്‍.കെ. റഫീഖ് മാസ്റ്റര്‍, പി.കെ സുബൈര്‍, ബി.കെ. അഹമ്മദ് എന്നിവര്‍ അംഗങ്ങളായ യാത്രയുടെ വിവിധ മണ്ഡലം തല സമാപന സമ്മേളനങ്ങള്‍ പി.എം.എ. സലാം, അബ്ദുറഹിമാന്‍ കല്ലായി, പി.കെ. അബ്ദുല്ല, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി. ചെറിയ മുഹമ്മദ്, അഡ്വ. കെ. എന്‍. എ. ഖാദര്‍, ഷാഫി ചാലിയം, അഡ്വ. മനാഫ് അരീക്കോട്, അഡ്വ. വി.കെ. ഫൈസല്‍ ബാബു, അഡ്വ. ഷിബു ബീരാന്‍, പി. ഇസ്മയില്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.

യാത്ര കടന്നുപോയ വഴികളില്‍ അംഗങ്ങള്‍ ജനുവരി 26 ന് പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ വെച്ച് ഭരണഘടനാ പ്രതിജ്ഞയും 30 ന് പേരാവൂര്‍ മണ്ഡലത്തിലെ അടക്കാത്തോട് വെച്ച് രക്തസാക്ഷിത്വ ദിന പ്രതിജ്ഞയുമെടുത്തു.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീംചേലേരി,ജനറല്‍ സെക്രട്ടറി കെ.ടി. സഹദുള്ള, ട്രഷറര്‍ മഹമൂദ് കടവത്തൂര്‍ വൈസ് പ്രസി. കെ.പി.താഹിര്‍, സെക്രട്ടറി എം.പി.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.

Tags