പി പി ദിവ്യയെ അറസ്റ്റ് ചെയ്യണം; മുസ്ലിംലീഗ് ജില്ലാനേതാക്കൾ പോലീസ് കമ്മീഷണറെ കണ്ടു
Oct 15, 2024, 15:08 IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ പോലീസ് കമ്മീഷണറെ കണ്ട് ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി കെ.ടി .സഹദുള്ള, ഭാരവാഹികളായ കെ പി താഹിർ, എംപി മുഹമ്മദലി, ബി കെ അഹമ്മദ്, സി സമീർ, സി എറമുള്ളാൻ എന്നിവർ കൂടെയുണ്ടായിരുന്നു.