സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ വാദ്യ വിരുന്നൊരുക്കി സന്‍മയയും കൂട്ടരും

google news
sanmaya

കണ്ണൂര്‍ : 62ാ മത് കേരള സ്‌കൂള്‍ കലോത്സവത്തിൽ കൊട്ടി കയറി കണ്ണൂര്‍ സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മിടുക്കികള്‍ .  ഹയര്‍ സെക്കന്‍ഡറി  വിഭാഗം പഞ്ചവാദ്യത്തിലും മദ്ദളം കേളിയിലും ആണ്  കാഴ്ചക്കാര്‍ക്ക് വാദ്യവിരുന്നൊരുക്കി സന്‍മയയും സംഘവും എ ഗ്രേഡ് നേടിയത്.

പഞ്ചവാദ്യത്തില്‍ നിഹാര, റിയ, അക്ഷയ, നിരുപമ, ജ്യോതിക, അന്ന  മാത്യു എന്നിവര്‍ സന്‍മയക്ക് ഒപ്പം വാദ്യ പെരുമ കാത്തപ്പോള്‍ മദ്ദളം കേളിയില്‍  റിഷിക, അര്‍ച്ചന, നിംറയും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഉണ്ണികൃഷ്ണന്‍ മാസ്റ്ററാണ് മദ്ദളം കേളി പരിശീലകന്‍.  പ്രമോദ് മാരാര്‍, വിശാല്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരാണ് പഞ്ചവാദ്യ പരിശീലകര്‍.

Tags