മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് നടത്തി
വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തന രംഗത്ത് സേവനമനുഷ്ഠിച്ച കണ്ണൂർ ജില്ലയിൽ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
കണ്ണൂർ: മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ കെഎംസിസി ജില്ലാ പ്രസിഡണ്ട് പി എ വി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു.
വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തന രംഗത്ത് സേവനമനുഷ്ഠിച്ച കണ്ണൂർ ജില്ലയിൽ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കോളേജുകളിലെ എംഎസ്എഫ് ഭാരവാഹികളെ ഉപഹാരം നൽകി അനുമോദിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, ട്രഷറർ മഹ്മൂദ് കടവത്തൂർ, ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എ .ലത്തീഫ്, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, അഡ്വ എംപി മുഹമ്മദലി ,എൻ കെ റഫീഖ്മാസ്റ്റർ, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.സി.നസീർ ,എംഎസ്എഫ് ജില്ലാ സെക്രട്ടറി കെ പി റംഷാദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി.പി.വി അബ്ദുല്ല,എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി മൂസ ഹാജി , ഗ്ലോബൽ കെഎംസിസി ജില്ലാ ചെയർമാൻ ടിപി അബ്ബാസ് ഹാജി, സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡണ്ട് അഡ്വ അഹമ്മദ് മാണിയൂർ, മസ്കറ്റ് കെഎംസിസി ഭാരവാഹികളായ കെ പി അബ്ദുൽ കരീം ഹാജി, അഷറഫ് കായക്കൂൽ, അബ്ദുള്ളക്കുട്ടി തടിക്കടവ്, ബഷീർ കണ്ണപുരം, കെ മൊയ്തു, മുഹമ്മദ് മാട്ടൂൽ, അലി മങ്കര , കെ എസ് ഷാജഹാൻ, ബഷീർ കൊടിയിൽ , മുഹമ്മദ് പന്നിയൂർ കെ.കെ. റഫീഖ് പ്രസംഗിച്ചു.