കണ്ണൂരിൽ കൊലക്കേസ് പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

police
police

കണ്ണൂർ : വധക്കേസ് പ്രതിക്കെതിരെ സാക്ഷിപറഞ്ഞ വിരോധത്തിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പൊലിസ് കേസെടുത്തു.

കൊറ്റാളി ശാദുലിപ്പള്ളി റോഡിലെ നിയാസിന്റെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. 2015 ഒക്‌ടോബര്‍-19 ന് അജിത്ത്കുമാര്‍ എന്നയാളെ ഇരുമ്പുവടികൊണ്ട് തലക്കടിച്ചുകൊന്ന കേസിലെ പ്രതിയാണ് നിയാസ്.

ഈ കേസില്‍ സാക്ഷിപറഞ്ഞതിനാണ് അജിത്ത്കുമാറിന്റെ സുഹൃത്ത് കൊറ്റിളി ശാദുലിപ്പള്ളി റോഡിലെ അത്താഴക്കുന്ന് മസ്ജിദിന് സമീപത്തെ ടി.കെ.നിസാമുദ്ദീനെ കഴിഞ്ഞ എട്ടി ന് രാത്രി 7.30 ന് നിയാസ് അത്താഴക്കുന്നില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.

Tags