ഇരിട്ടി നഗരസഭയിലെ ഹോട്ടലുകളിൽ വ്യാപക റെയ്ഡ് നടത്തി പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി
കണ്ണൂർ: ഇരിട്ടി നഗരത്തിൽ പഴകിയഭക്ഷ്യവസ്തുക്കൾ പിടികൂടാൻ ആരോഗ്യ വകുപ്പ് വ്യാപക റെയ്ഡ് നടത്തി.ഇരിട്ടി നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങളും കടകളിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളും പിടികൂടി.
നടുവനാടുള്ള എം ആർ തട്ടുകട ലൈസൻലസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. വളോര കുന്നിലുള്ള മലബാർ തട്ടുകട, ചാവശേരിയിലുള്ള റാറാസ് ലൈവ് ചിക്കൻ, പത്തൊമ്പതാം മൈയിലിലുള്ള കഫെ ദിവാൻ എന്നിവയിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. പത്തൊമ്പതാം മൈയിലിലെ എം ആർ എ റസ്‌റ്റോറന്റിൽ നിന്നും നിരോധിത പ്ലാസ്്റ്റിക്ക് ഉത്പ്പന്നങ്ങൾ പിടികൂടി. ഇരിട്ടി ടൗണിൽ പ്രവർത്തിക്കുന് ചൈതന്യ ഫാൻസി ഷോപ്പിൽ നിന്നും നടപ്പാതയിലേക്ക് ഇറക്കിവെച്ച സാധനങ്ങൾ പിടിച്ചെടുത്തു.
നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ. വി. രാജീവന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജെ എച്ച് ഐമാരായ നമിത, ജിൻസ് അനീഷ്യ, ആരോഗ്യ വിഭാഗം ജീവനക്കാരൻ യു. കെ. യൂസഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.