ഇന്നോവ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മുജാഹിദ് വിസ്ഡം നേതാവ് മരിച്ചു
ശ്രീകണ്ഠാപുരം: കണ്ണൂരിലെ മലയോര മേഖലയായ ശ്രീകണ്ഠാപുരത്ത് അമിതവേഗതയിലെത്തിയ ഇന്നോവ കാർ സ്കൂട്ടറിലിടിച്ച് മുജാഹിദ് വിസ്ഡം നേതാവ് മരിച്ചു. വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ചെങ്ങളായില്‍ താമസിക്കുന്ന വളക്കൈ സ്വദേശി മുഹമ്മദ് കുഞ്ഞി (55) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പയ്യാവൂർ റോഡില്‍ ശ്രീകണ്ഠപുരം മാപ്പിള സ്കൂളിന് മുൻവശത്തായിരുന്നു അപകടം. വിസ്ഡം യൂത്ത് പ്രൊഫൈസിന്റെ ഇരിട്ടി മണ്ഡലം സ്വാഗത സംഘം രൂപവത്കരണ യോഗത്തിന് കാക്കയങ്ങാട് സലഫി മദ്റസയില്‍ പോയി തിരികെ വരുന്നതിനിടെ
വീടിന് ഏതാനും കിലോമീറ്റർ അകലെയാണ് അപകടം. വളക്കൈ മദ്രസക്കടുത്ത പരേതനായ ആദം ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനാണ്.
റിയല്‍ എസ്റ്റേറ്റ് വ്യാപാരിയാണ്. ഭാര്യ: നഫീസ (ചെങ്ങായി). മക്കള്‍: മുഹമ്മദ് മിർസബ്, മിർസാന, മുബാരിസ്, മുഫസില്‍, ഫാത്തിമ (എല്ലാവരും വിദ്യാർഥികള്‍). സഹോദരങ്ങള്‍: ഖാദർ ഹാജി, മുസ്തഫ (ശ്രീകണ്ഠപുരം), സലാം ഹാജി, അബൂബക്കർ (വ്യാപാരി, വളക്കൈ).