എം.എസ്.എഫ് നേതാവിനെ മർദ്ദിച്ചു ; കണ്ണൂരിൽ ഏഴ് എസ്.എഫ്.ഐക്കാർക്കെതിരെ കേസ്
Updated: Sep 13, 2024, 12:15 IST
കണ്ണൂർ: കോളേജ് ഇലക്ഷൻ വിജയാഹ്ലാദ പ്രകടനത്തിനിടെ എംഎസ്എഫ് അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറിയെ മർദിച്ചെന്ന പരാതിയിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കുഞ്ഞിപ്പള്ളി സ്വദേശി സൽമാൻ അബ്ദുൾ റസാക്കിന്‍റെ പരാതിയിൽ സായന്ത്, സനന്ത് കുമാർ, വൈഷ്ണവ്, ജിതിൻ, അഭിഷേക് , റിഥുകൃഷ്ണ, ആദിൽ അൻവർ എന്നിവർക്കെതിരെയാണ് പൊലിസ്കേസെടുത്തത്.
ബുധനാഴ്ച വൈകുന്നേരം 3.50 ന് പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജിന് മുൻവശത്തായിരുന്നു കേസിനാസ്പദമായ സംഭവം. സൽമാനെ പ്രതികൾ തടഞ്ഞ് നിർത്തി ഇരുമ്പ് കമ്പിയും മരകഷ്ണം എന്നിവ ഉപയോഗിച്ച് അടിക്കുകയും കാലുകൊണ്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.