കണ്ണൂരിൽ മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ട പിഞ്ച് കുഞ്ഞുൾപ്പെട്ടെ മൂന്നംഗ കുടുംബത്തെ മറോടണച്ച് ഫയർ ഫോഴ്സ് രക്ഷിച്ചു
കണ്ണൂർ : മലവെള്ളപ്പാച്ചിലിൽ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന മരപ്പാലം ഒലിച്ചു പോയതിനെ തുടർന്ന് തുരുത്തിൽ ഒറ്റപ്പെട്ടു പോയ പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്നുപേരെ അതിസാഹസികമായി രക്ഷിച്ച് ഫയർ ഫോഴ്സ് സേനാംഗങ്ങൾ.കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ചെറുപുഴയിൽ പേമാരിയിലും ചുഴലിക്കാറ്റിലും വീടുകൾ ഒറ്റപ്പെട്ടതിനെ തുടർന്നാണ് രക്ഷാപ്രവർത്തനത്തിനായി ഫയർ ഫോഴ്സ് രംഗത്തിറങ്ങിയത്.ചെറുപുഴയിൽ വെള്ളപ്പൊക്കത്തിൽ നിന്ന് കൈകുഞ്ഞടക്കുള്ള കുടുംബത്തെയാണ് ഫയർ ഫോഴ്സ് റസ്ക്യു ടീം അതി സാഹസികമായി രക്ഷിച്ചത്.
കനത്ത മഴയിൽ തേജസ്വിനി പുഴയ്ക്ക് ഉള്ളിലെ തുരുത്തിൽപ്പെട്ട കൈകുഞ്ഞടക്കുള്ള കുടുംബത്തെയാണ് സാഹസികമായി രക്ഷിച്ചത്.
ഒന്നര മാസംമാത്രം പ്രായമായ കുഞ്ഞ് ഉൾപ്പെടെയാണ് തേജ സ്വിനിയുടെ മധ്യത്തിലുള്ള തു രുത്തിൽ വെള്ളപൊക്കത്തിൽ വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ ഒറ്റപ്പെട്ടത്. പുഴയിലൂടെ തുരുത്തിലേക്ക് നാട്ടുകാർ നിർമിച്ച മരപ്പാലമുണ്ടായിരുന്നു. ഇത് കർ ണാടകവനത്തിൽനിന്ന് കൂറ്റൻ മരം ഒഴുകിയെത്തി പാലത്തിലിടിച്ചതോടെ മരപ്പാലം ഒഴുകിപ്പോയി.
ഇതോടെ കുടുംബങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടു. അങ്ങനെയാണ് പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷാദൗത്യത്തിനിറങ്ങിയത് . തുരുത്തിൽ അകപ്പെട്ടവരുടെ കൂട്ടത്തിലാണ് മനുപ് -ബിജി ദമ്പതികളുടെ ഒന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് ആരോണു മുണ്ടായിരുന്നത്. . വെള്ളിയാഴ്ച്ച രാവിലെയാണ് കുത്തിയൊലിക്കുന്ന തോട്ടിലെ മലവെള്ളപാച്ചിലിനെ അവഗണിച്ചു കൊണ്ടു മറ്റൊരു പാലമുണ്ടാക്കി അഗ്നിരക്ഷാസേനയെത്തി ദമ്പതികളെയും കുഞ്ഞിനെയും കരയ്ക്കെത്തിച്ചു രക്ഷിച്ചത്. ഇവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.