കണ്ണൂരിൽ ലഹരിക്കെതിരെ രാത്രി നടത്തവുമായി മദേഴ്സ് ആർമി


കണ്ണൂർ: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കണ്ണൂരിലെ അമ്മമാരുടെ സംഘടനയായ മദേഴ്സ് ആർമി ദീപം തെളിച്ച് രാത്രി യാത്ര നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഏപ്രിൽ അഞ്ചിന് ഏഴു മണിക്ക്കണ്ണൂർ പയ്യാമ്പലം ഡി.ടി.പി.സി പാർക്കിൽ നമുക്ക് ഒത്തുചേരാമെന്ന സന്ദേശവുമായി പള്ളിയാംമൂല വരെ രാത്രി നടത്ത യാത്ര നടത്തി തിരിച്ചു പയ്യാമ്പലം പാർക്കിൽ സമാപിക്കും. അഞ്ഞൂറോളം പേർ ദീപം തെളിച്ചുള്ള രാത്രി യാത്രയിൽ പങ്കെടുക്കും.
അഞ്ചിന് വൈകുന്നേരം ആറുമണിക്ക് റിട്ട: ഡി.ജി.പി ഋഷിരാജ് സിങ് ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്യും. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയാകും. കേരള ഹൈക്കോടതി അഭിഭാഷകസന്ധ്യാവേണി, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ, മദ്യനിരോധനസമിതി പ്രസിഡൻ്റ് ഐ .സി മേരി, ഡിസ്ട്രിക്ക് വുമൺ പ്രൊട്ടക്ഷൻ ഓഫീസർ സുലജ എന്നിവർ സംസാരിക്കും. ഷമീറ മഷൂദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വാർത്താ സമ്മേളനത്തിൽ മദേഴ്സ് ആർമി ഭാരവാഹികളായ എൻ. ഇ പ്രിയംവദ ,എ. ജയലത, പി.പി രാഗിണി, ഷബാന ജംഷീദ്, സൂര്യാ സുജൻ, ഷമീറ മൻസൂർ എന്നിവർ പങ്കെടുത്തു.
