മൊറാഴ ഗ്രാമീണ വായനശാല വിജയോത്സവം നടത്തി

morazha
morazha

തളിപ്പറമ്പ് : മോറാഴ ഗ്രാമീണവായനശാല ആൻഡ് ഗ്രന്ഥാലയംവിജയോൽസവം സംഘടിപ്പിച്ചു. ഗ്രന്ഥാലയം പരിധിയിലെ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ അമ്പതോളം കുട്ടികളെയും ഔദ്യോഗിക രംഗത്ത് നാടിന് വേണ്ടി നിസ്വാർത്ഥമായ സേവനം കാഴ്ചവെച്ച കെ എസ് ഇ ബി ജീവനക്കാരൻ മോറാഴ സ്വദേശി സി ബാബുവിനെയും പരിപാടിയുടെ ഭാഗമായി അനുമോദിച്ചു.

ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആന്തൂർ മുൻസിപ്പൽ ചെയർമാർ പി മുകന്ദൻ ഉദ്ഘാടനം ചെയ്തു.ഗ്രസ്ഥാലയം പ്രസിഡൻ്റ് കെ പി പത്മനാഭൻ അധ്യക്ഷനായി.എൻ രാജീവൻ, വി.സി രജീഷ്, പി ലക്ഷ്മി ടീച്ചർ, സി എൻ മോഹനൻ, പി പ്രതീഷ് എന്നിവർ സംസാരിച്ചു.

Tags