ഗണേഷ് ചതുർഥി ദിനത്തിൽ പെരുഞ്ചെല്ലൂരിനെ ഭക്തി നിർഭരമാക്കി മൂഴിക്കുളം ഹരികൃഷ്ണൻ; ഹംസധ്വനിയിൽ ലയിച്ചു നീലകണ്ഠ അബോഡ്

perinchellur
perinchellur

തളിപ്പറമ്പ്: സംഗീത കച്ചേരിയിൽ ഒരു രാഗം ഒരു കീർത്തനം പല ഭാവം എന്ന ആനന്ദ സമർപ്പൺ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പതിനാറമത്തെ കച്ചേരിയിൽ നാദോപാസനയുമായി മൂഴിക്കുളം ഹരികൃഷ്ണൻ കർണ്ണാടക സംഗീതത്തിലെ 29-ആമത് മേളകർത്താരാഗമായ ശങ്കരാഭരണത്തിൽ നിന്നും ജന്യമായ ഹംസധ്വനി രാഗത്തിൽ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിലെ മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ കർണാടക സംഗീതത്തിലെ ഏറ്റവും പ്രശസ്തമായ വാതാപി ഗണപതിം ഭജേ ഹം എന്ന കൃതി ആലപിച്ചപ്പോൾ വിനായക ചതുർഥി ദിനത്തിൽ ആസ്വാദകർക്ക് ഭക്തി, സ്നേഹം, സന്തോഷം എന്നീ ഭാവങ്ങൾ അനുഭവപെട്ടു. 

ഈ രാഗത്തിൽ രാഗാലാപനം, താനം, കീർത്തനം, നിരവൽ,സ്വരവിസ്താരം എന്നിവ ഉൾപ്പെടുത്തി രണ്ടു മണിക്കൂറോളം സ്വയം ആസ്വദിച്ച് അദ്ദേഹം ആലപിച്ചു. ശ്രേഷ്ഠസംഗീതത്തിന്റെ ഉന്നത ശൈലങ്ങളിലേക്ക് അനായാസം പറന്നു കയറിയ ഗായകനും, യുവ വയലിൻ പ്രതിഭ ഡോ. സായ് പ്രസാദും  ചേർന്ന് പെരുഞ്ചെല്ലൂരിലെ സംഗീത ആസ്വാദകർക്ക് എന്നത്തേയും പോലെ മറക്കാനാവാത്ത അനുഭൂതിയായി. വിജയ് നീലകണ്ഠൻ സ്വാഗതം പറഞ്ഞു. മോഹനൻ. പി. പി. കലാകാരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. 

Tags