പണം തിരിച്ചു നല്‍കാത്തതിന് വീടിന് നേരെ അക്രമം നടത്തിയ യുവാവിനെതിരെ കേസെടുത്തു

google news
പണം തിരിച്ചു നല്‍കാത്തതിന് വീടിന് നേരെ അക്രമം നടത്തിയ യുവാവിനെതിരെ കേസെടുത്തു

 കണ്ണൂര്‍: ധര്‍മടം ബോട്ടുജെട്ടിക്ക് സമീപം കടംവാങ്ങിയപണം തിരിച്ചുകൊടുക്കാത്ത വൈരാഗ്യത്താല്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത യുവാവിനെതിരെ ധര്‍മടം പൊലിസ് കേസെടുത്തു.കഴിഞ്ഞ പതിനേഴിന്  രാത്രി എട്ടരയോടെയാണ് അക്രമം നടത്തിയത്. 

 ധര്‍മടം ബോട്ടുജെട്ടിക്കു സമീപമുളള കെ.പി റിന്‍സിയുടെ വീടിനു നേരെയാണ് അക്രമം നടത്തിയത്. പതിനേഴായിരം രൂപ കടമായി വാങ്ങിയത് തിരിച്ചു കൊടുക്കാത്ത വൈരാഗ്യത്താല്‍ ധര്‍മടം സ്വാമിക്കുന്നിലെ ശ്രീജിത്ത് വീടിനു നേരെ അക്രമം  നടത്തിയെന്നാണ് റിന്‍സിയുടെ പരാതി. ഇതേ തുടര്‍ന്നാണ് ധര്‍മടം പൊലിസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Tags