കടമ്പൂർ കുഞ്ഞും മോലോം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹം 27 ന് തുടങ്ങും

Bhagavata Week will begin on 27th at Molom Maha Vishnu Temple in Kadampur Kunju.
Bhagavata Week will begin on 27th at Molom Maha Vishnu Temple in Kadampur Kunju.

കണ്ണൂര്‍ : കടമ്പൂര്‍ കുഞ്ഞുംമോലോം മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹം നവംബർ 27  മുതല്‍ ഡിസംബര്‍ നാലുവരെ ക്ഷേത്രത്തില്‍ നടക്കും.  എല്ലാ ദിവസവും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പാരായണം.

തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് ഉത്സവാഘോഷ പരിപാടികള്‍ ആരംഭിക്കും. ആറിന് തിടമ്പ് നൃത്തത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കുമെന്ന് കമ്മിറ്റി ഭാരവാഹികളായ അശോകന്‍, ജലരാജ്, സുധീന്ദ്രന്‍ മഠത്തില്‍, രാജേഷ്. മേലേടത്ത്, നാവത്ത് വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags