കാലവർഷക്കെടുതി ബാധിച്ച പ്രദേശങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു
കണ്ണൂർ : ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങളുണ്ടായ പിണറായി പഞ്ചായത്തിലെ പ്രദേശങ്ങളും ക്വാറി ഇടിഞ്ഞ് നാശനഷ്ടങ്ങളുണ്ടായ മാങ്ങാട്ടിടം പഞ്ചായത്തിലെ വട്ടിപ്രം പ്രദേശങ്ങളും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു.
ഞായറാഴ്ച്ചരാവിലെ പിണറായി പഞ്ചയത്തിലെ വിവിധ പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് മൂലം നിരവധി വീടുകളും തെങ്ങുകളും വൃക്ഷങ്ങളും കടപുഴകി വീഴുകയും ചെയ്ത പ്രദേശങ്ങളും ക്വാറി ഇടിഞ്ഞ് വട്ടിപ്രം ഭാഗത്ത് നിരവധി വീട്ടുകൾ വെള്ളം കയറി വാസ യോഗ്യമല്ലാതായ പ്രദേശങ്ങളും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു.
പിണറായി പഞ്ചായത്ത് പ്രസിഡൻ് കെ.കെ. രാജീവൻ മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് ഗംഗാധരൻ മാസ്റ്റർ ജനപ്രതിനിധികൾ തലശ്ശേരി സബ് കലക്ടർ ഉദ്യോഗസ്ഥൻമാർ തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു
രണ്ട് പഞ്ചായത്തിലും വിട് അപകടത്തിൽപെട്ടവരെ പുനരധിവസിപ്പിക്കുവാനുള്ള സംവിധാനം ഒരുക്കുവാനും മുഴുവൻ പേരെയും മാറ്റി താമസിപ്പിക്കുവാനം സംവിധാനം ഒരുക്കിക്കഴിഞ്ഞു.