ഡോ.സുകുമാർ അഴീക്കോട് ഭാഷാ-സാഹിത്യ രംഗത്തെ അനന്തസാഗരം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Dr. Sukumar Azhikode is an infinite ocean in the field of language and literature: Minister Ramachandran Kadanapalli
Dr. Sukumar Azhikode is an infinite ocean in the field of language and literature: Minister Ramachandran Kadanapalli

കണ്ണൂർ: ഡോ: സുകുമാർ അഴീക്കോട് അനുസ്മരണ സമ്മേളനം ചേമ്പർ ഓഫ് കോമേർസ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഭാഷാ-സാഹിത്യ രംഗത്തെ അനന്തമായസാഗരമണ് ഡോ: സുകുമാർ അഴീക്കോട്. അദ്ദേഹത്തെപ്പോലെയുള്ള ഒരാൾകേരളത്തിൽത്തന്നെഉണ്ടാവില്ല. 

അഴീക്കോടിന് തുല്യം വെക്കാൻ അഴീക്കോട് മാത്രമേയുണ്ടാകൂ. അതാണ് സുകുമാർ അഴീക്കോടിന്റെ പ്രത്യേകത.ഒരു കാലഘട്ടത്തിന്റെചൈതന്യമാണ് - സൃഷ്ടിയാണ് അദ്ദേഹം. മന്ത്രി തുടർന്ന് പറഞ്ഞു.സുകുമാർഅഴീക്കോട് ട്രസ്റ്റ് കോട്ടയം, ഡോ സുകുമാർ അഴീക്കോട് സാംസ്കാരിക കേന്ദ്രം കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഡോ: സുകുമാർ അഴീക്കോട്"സ്മൃതി 2025"സംഘടിപ്പിച്ചത്. ഡോ: എ കെ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഫ്രൊഫ:ഇ വി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

 മലയാള സാഹിത്യവിമർശനം പുസ്തക പ്രകാശനം കോട്ടയം ട്രസ്റ്റ് വൈസ് ചെയർമാൻ വി സുമേധന് നൽകിക്കൊണ്ട് കണ്ണൂർ വേവ്സ് പ്രസിഡണ്ട് കെ പി ശ്രീശൻ നിർവ്വഹിച്ചു. കോട്ടയംട്രസ്റ്റ് സെക്രട്ടറിഡോ:പോൾ മണലിൽ പുസ്തകപരിചയം നടത്തി. അഴീക്കോട് സാംസ്കാരിക കേന്ദ്രംട്രഷറർ മോഹനൻ പൊന്നമ്പേത്ത്, ട്രസ്റ്റ് അംഗവും കണ്ണൂർ കോർപറേഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ, മുൻ നഗരസഭാ അദ്ധ്യക്ഷയും ട്രസ്റ്റ് അംഗവുമായ എം സി ശ്രീജ, സാംസ്കാരിക കേന്ദ്രം വൈസ്: ചെയർമാൻ എം പ്രകാശൻ മാസ്റ്റർ, സിക്രട്ടറി എം ടി മനോജ്, ഡോ: പ്രശാന്ത് കൃഷ്ണൻ , സി എം ആർ അഷ്റഫ് എന്നിവർ സംസാരിച്ചു. അന്തരിച്ച സ സാഹിത്യകാരൻഎംടി വാസുദേവൻ നായർ , ഭാവഗായകൻ പി ജയചന്ദ്രൻ , മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗ്, തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസ്സൈൻ എന്നിവർക്ക് അനുശോചനംരേഖപ്പെടുത്തി.

Tags