ജൂലായ് ഒന്നിന് കോളേജുകളിൽ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആർ. ബിന്ദു

r bindhu

കണ്ണൂർ: സംസ്ഥാനത്ത് ജൂലായ് ഒന്നാം തീയ്യതി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ആര്‍ ബിന്ദു കണ്ണൂർ സർവകലാശാലയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാല് വര്‍ഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തുന്നത് പോലെയായിരിക്കും കോളേജുകളിലും. 

നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളജുകളില്‍ പ്രവേശനോത്സവത്തിനു ക്ഷണിക്കുമെന്നും സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദര്‍ശനം ഓരോ സ്ഥലത്തും നടത്താമെന്നും മന്ത്രി പറഞ്ഞു. ഇക്കൊല്ലം സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഏകീകൃത കലണ്ടര്‍ നടപ്പാക്കുമെന്നും പരീക്ഷകള്‍ക്കു പുറമേ കലാ, കായിക മത്സരങ്ങളും ഒരേ സമയത്തു നടത്തുമെന്നും മന്ത്രി പറഞ്ഞു.

Tags