ചട്ടങ്ങൾ കാരണം കുരുക്കിലകപ്പെട്ടവർക്ക് തദ്ദേശ സ്വയംഭരണ അദാലത്തിൽ ഇളവു നൽകും: മന്ത്രി എം.ബി രാജേഷ്
കണ്ണർ :ചട്ടങ്ങൾ കാരണം കുരുക്കിലകപ്പെട്ട വർക്ക് ഇളവ് നൽകുന്നതിനാണ് തദ്ദേശ അദാലത്തുകൾ നടത്തുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ചട്ടങ്ങൾ ലംഘിക്കുന്നവർക്കല്ലെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ മുണ്ടയാട സ്റ്റേഡിയത്തിൽ ജില്ലാ തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകി സമയപരിധിക്കകം സേവനം ലഭിക്കാത്ത വിഷയത്തിലുള്ള പരാതികൾ, തദ്ദേശ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ തുടങ്ങി 11 ഇനങ്ങളിലെ പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത് . തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും സമര്‍പ്പിക്കാം .
ലൈഫ് ഭവന പദ്ധതി, അതിദാരിദ്ര്യം-അപേക്ഷകൾ, സർവ്വീസ് വിഷയങ്ങൾ എന്നിവ അദാലത്തില് പരിഗണിക്കില്ല.1186 അപേക്ഷകളാണ് ഓണ്‍ലൈനായി ലഭിച്ചിട്ടുള്ളത്. അദലത്തില്‍ എത്തുന്നവര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാനും അവസരമുണ്ട്.
അഞ്ച് ഉപജില്ലാ അദാലത്ത് സമിതി കൗണ്ടറും ഒരു ജില്ലാ അദാലത്ത് സമിതി കൗണ്ടറും ഒരു സംസ്ഥാന അദാലത്ത് സമിതി കൗണ്ടറും മിനിസ്റ്റേർസ് ഡെസ്‌കും മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. പരിപാടിയിൽ തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷൻമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.